സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ വീണ്ടും വർധിപ്പിക്കുന്നു

രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ വീണ്ടും വർധിപ്പിച്ചേക്കും. റിലയൻസ് ജിയോ, ഭാരതി എയർ ടെൽ, വൊഡാഫോൺ ഐഡിയ കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്.സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലാകും 20 മുതൽ 25 ശതമാനം വരെ നിരക്ക് വർധന ഉണ്ടാവുക.

റേറ്റിങ് കമ്പനിയായ ക്രിസിൽ റിപ്പോർട്ടിലാണ് ടെലികോം കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടുന്നത്.റിലയൻസ് ജിയോ, ഭാരതി എയർ ടെൽ, വൊഡാഫോൺ ഐഡിയ കമ്പനികൾ സാമ്പത്തികവർഷത്തിന്റെ രണ്ടാം പകുതിയിൽ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

നെറ്റ്വർക്ക്, സ്പെക്ട്രം തുട ങ്ങിയവ മെച്ചപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിരക്കുകൾ വർധിപ്പിക്കുന്നതെന്നാണ് പ്പോർട്ട്.അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയില്ലെങ്കിൽ സേവനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും നിരക്ക് വർധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നുമാണ് ടെലികോം കമ്പനികളുടെ നിലപാട്.ഇതോടെ ഈ സാമ്പത്തിക വർഷം 20-25 ശതമാനത്തിന്റെ വർധനയുണ്ടായേക്കും.

മുൻ സാമ്പത്തികവർഷവും ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ വർധിപ്പിച്ചിരുന്നു. അതിലൂടെ, ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 149 രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം മൂന്ന് ടെലികോം കമ്പനി യുടെയും സജീവ ഉപയോക്താക്കളുടെ എണ്ണത്തിൽ മൂന്നു ശതമാനം വർധനയുണ്ടായി. അതേസമയം, 2021 ആഗസ്ത് – 2022 ഫെബ്രുവരി കാലയളവിൽ ജിയോ ഉപയോക്താക്കളുടെ എണ്ണത്തിൽ കാര്യമായ ഇടിവുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News