Pinarayi Vijayan : കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം: മുഖ്യമന്ത്രി

കാലാവസ്ഥാ വ്യതിയാനം ലോകത്തിന് ഭീഷണിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan).കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങൾ കേരളവും അനുഭവിച്ചു. മാലിന്യ നിർമ്മാർജ്ജനത്തിന് ശാശ്വത പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിസ്ഥിതി സന്തുലിതാവസ്ഥ പുനസ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ടരക്കോടി വൃക്ഷത്തെകൾ നട്ടു പിടിപ്പിച്ചു.വൃക്ഷത്തൈകളുടെ സംരക്ഷണവും ഉറപ്പ്‌ വരുത്തുന്നു.അധിനിവേശ സസ്യങ്ങളെ നിർമ്മാർജ്ജനം ചെയ്യും.തദ്ദേശീയ സസ്യങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത്.ഇത് നടപ്പാക്കുന്ന ഒരേയൊരു സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതി വിധി വനാതിർത്തിയിലെ ജനങ്ങൾക്ക് അങ്കലാപ്പുണ്ടാക്കുന്നതാണ്.ഇക്കാര്യത്തിൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.ജനവാസ മേഖലകൾ പരിസ്ഥിതിലോല മേഖലയാക്കരുത് എന്നാണ് കേരളത്തിന്റെ നിലപാട്. ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും ജനങ്ങളോടൊപ്പം നിൽക്കുമെന്നുമാണ് സർക്കാരിന്റെ നിലപാട്. വനം സംരക്ഷിക്കുന്ന കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here