V. N Vasavan : പ്രകൃതി സംരക്ഷണത്തിൽ സ്ഥാപനങ്ങൾക്കും മുഖ്യപങ്ക്: മന്ത്രി വി.എൻ വാസവൻ

പ്രകൃതി സംരക്ഷണത്തിലും പച്ചപ്പ് വീണ്ടെടുക്കുന്നതിലും സ്ഥാപനങ്ങൾക്കും സുപ്രധാന പങ്കുവഹിക്കാനാകുമെന്ന് മന്ത്രി വി.എൻ വാസവൻ ( V. N Vasavan ) ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സഹകരണവകുപ്പ് നടപ്പാക്കുന്ന ‘ഹരിതം സഹകരണം’ പദ്ധതിയിലൂടെ ഒരു ലക്ഷം മാവിൻതൈ നട്ടുപരിപാലിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം പാമ്പാടി സർവീസ് സഹകരണ ബാങ്കിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പച്ചപ്പ് വീണ്ടെടുക്കണം. പച്ചപ്പ് വീണ്ടെടുത്തെങ്കിൽ മാത്രമേ ജീവജാലങ്ങൾക്ക് നിലനിൽപ്പുള്ളൂ. നാട്ടുമാവിനങ്ങൾ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒരു ലക്ഷം മാവിൻതൈ സഹകരണ സ്ഥാപനങ്ങൾ വഴി നട്ടുപരിപാലിക്കാൻ തീരുമാനിച്ചത്. ഹരിതം സഹകരണത്തിലൂടെ അഞ്ചുവർഷത്തിനുള്ളിൽ അഞ്ചുലക്ഷം വിവിധയിനം വൃക്ഷത്തൈകളാണ് സഹകരണവകുപ്പ് സംസ്ഥാനത്ത് നട്ടുപരിപാലിക്കാൻ തീരുമാനിച്ചത്. നാടിന്റെ പച്ചപ്പ് വീണ്ടെടുക്കുന്നതിന് ഇത് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി അഞ്ചു വർഷംകൊണ്ട് അഞ്ചു ലക്ഷം ഫലവൃക്ഷങ്ങൾ നട്ടുപരിപാലിക്കുന്ന തീം ട്രീസ് ഓഫ് കേരള പദ്ധതി 2018ലാണ് ആരംഭിച്ചത്. ഇതിലൂടെ നാലുവർഷത്തിനുള്ളിൽ പ്ലാവ്, കശുമാവ്, തെങ്ങ്, പുളി എന്നിവയുടെ തൈ സഹകരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ നട്ടുപരിപാലിക്കുന്നു. ഈ വർഷം മാവിൻതൈകളാണ് നട്ടുപരിപാലിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News