Brinda Karat: ഭരണഘടനയ്ക്ക് പകരം മനുസ്മൃതി വെയ്ക്കാന്‍ ബിജെപി ശ്രമം: ബൃന്ദ കാരാട്ട്

ഭരണഘടനയ്ക്ക് പകരം മനുസ്മൃതി വെയ്ക്കാന്‍ ബിജെപി(BJP) ശ്രമമെന്ന് ബൃന്ദ കാരാട്ട്(Brinda Karat). ദേശവാദത്തെ സംഘപരിവാര്‍ വളച്ചൊടിക്കുകയാണ്. സ്വാതന്ത്ര്യ സമരത്തിന് വേണ്ടി എല്ലാ വിഭാഗവും കൂട്ടത്തോടെ പങ്കെടുത്തപ്പോള്‍ ബിജെപിയുടെ ആളുകള്‍ എന്താണ് ചെയ്തതെന്നും ബൃന്ദ കാരാട്ട് ചോദിച്ചു. ഹിന്ദു രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കയായിരുന്നു ബിജെപി. കുത്തബ് മീനാറിലും താജ് മഹലിലും അവര്‍ കണ്ണു വച്ച് കഴിഞ്ഞു. RSSന്റെ ബുള്‍ഡോസര്‍ ആശയം ഭരണ ഘടന മൂല്യങ്ങള്‍ക്ക് എതിരെ മാത്രമല്ല. ചരിത്രത്തിന് മുകളില്‍ ബുള്‍ഡോസര്‍ ഉപയോഗിക്കാനാണ് ആര്‍ എസ് എസ് ഇന്ന് ശ്രമിക്കുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

മുസ്ലിം മതവിഭാഗങ്ങള്‍ കശ്മീരില്‍ നിലനില്‍ക്കുന്നത് ആര്‍എസ്എസിനും ബിജെപിക്കും സഹിക്കില്ല. മതേതരത്വ സമൂഹം അവര്‍ക്ക് സഹിക്കില്ല. കാശ്മീരില്‍ നടക്കുന്ന എല്ലാ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവാദി ബിജെപിയാണെന്നും കേരളത്തിലെ യുഡിഎഫും കോണ്‍ഗ്രസും മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കയാണെന്നും ബൃന്ദ കാരാട്ട് കോഴിക്കോട് പറഞ്ഞു.

Brinda Karat: തൃക്കാക്കരയില്‍ ഭരണ വിരുദ്ധ വികാരമില്ല: ബൃന്ദ കാരാട്ട്

തൃക്കാക്കരയില്‍(Thrikkakara) ഭരണ വിരുദ്ധ വികാരമില്ലെന്ന് ബൃന്ദ കാരാട്ട്(Brinda Karat). എല്‍ ഡി എഫ്(LDF) വിരുദ്ധ ശക്തികള്‍ തൃക്കാക്കരയില്‍ ഒന്നിച്ചു. 20-20 അടക്കമുള്ളവര്‍ യുഡിഎഫിനെ സഹായിച്ചുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ഇതൊരു ബൈ ഇലക്ഷന്‍ മാത്രമാണ്, സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താനുള്ള ഇലക്ഷനല്ല. സില്‍വര്‍ ലൈന്‍ പരിസ്ഥിതിദോഷകരമല്ല, അതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. ജനങ്ങളെ പരിഗണിച്ച് മാത്രമേ സര്‍ക്കാര്‍ തീരുമാനം എടുക്കുകയുള്ളൂവെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News