A K Saseendran: സുപ്രീം കോടതിയുടെ പരിസ്ഥിതി ലോല മേഖല ഉത്തരവിനെതിരെ നിയമപരമായി നീങ്ങും: മന്ത്രി എ കെ ശശീന്ദ്രന്‍

സുപ്രീം കോടതിയുടെ(supreme court) പരിസ്ഥിതി ലോല മേഖല ഉത്തരവിനെതിരെ നിയമപരമായി നീങ്ങുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍(A K Saseendran). സുപ്രീംകോടതി ഉത്തരവ് കേരളത്തെ പ്രതികൂലമായി ബാധിക്കും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങള്‍ വിശദീകരിച്ചു. വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ കണ്ണൂരില്‍ ഉന്നതതല യോഗം ചേര്‍ന്നുവെന്നും ജനതാല്പര്യം സംരക്ഷിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ നിയമോപദേശം വൈകാതെ തേടും. സുപ്രീം കോടതി വിധിയെ നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നുള്ളത് സര്‍ക്കാര്‍ നിലപാടാണെന്നും ജനവാസ മേഖലയെ ഒഴിവാക്കുന്ന നിലപാടാണ് സംസ്ഥാനം സ്വീകരിച്ചു പോന്നതെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

Pinarayi Vijayan : കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം: മുഖ്യമന്ത്രി

കാലാവസ്ഥാ വ്യതിയാനം ലോകത്തിന് ഭീഷണിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan).കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങൾ കേരളവും അനുഭവിച്ചു. മാലിന്യ നിർമ്മാർജ്ജനത്തിന് ശാശ്വത പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിസ്ഥിതി സന്തുലിതാവസ്ഥ പുനസ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ടരക്കോടി വൃക്ഷത്തെകൾ നട്ടു പിടിപ്പിച്ചു.വൃക്ഷത്തൈകളുടെ സംരക്ഷണവും ഉറപ്പ്‌ വരുത്തുന്നു.അധിനിവേശ സസ്യങ്ങളെ നിർമ്മാർജ്ജനം ചെയ്യും.തദ്ദേശീയ സസ്യങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത്.ഇത് നടപ്പാക്കുന്ന ഒരേയൊരു സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News