Muhammad Riyas: തൃപ്പുണ്ണിത്തറ അപകടം; ചീഫ് എഞ്ചിനീയറോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു: മന്ത്രി മുഹമ്മദ് റിയാസ്

തൃപ്പുണ്ണിത്തറ അപകടത്തില്‍ ചീഫ് എഞ്ചിനീയറോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായ വീഴ്ച പരിശോധിക്കും. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിച്ച് മുന്നോട്ട് പോകും. തെറ്റ് ചെയ്തവരെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പാത വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ചില ഇടത്ത് മന്ത്രിമാര്‍ ഉദ്ദേശിക്കുന്ന പോലെ റോഡ് പണി പ്രവൃത്തി നടക്കുന്നില്ല. പരിപൂര്‍ണമായി വിജയിക്കാന്‍ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

റസ്റ്റ് ഹൗസുകള്‍ ഇപ്പോള്‍ മികവ് പുലര്‍ത്തുന്നുണ്ട്. ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാക്കുകയാണ് ലക്ഷ്യം. നാടിന്റെ യുവത്വത്തെ ചേര്‍ത്ത് നിര്‍ത്തി ഇത് നടപ്പാക്കും. പരിസ്ഥിതി ദിനത്തില്‍ മരം വച്ച് പിടിപ്പിക്കുന്നത് പരിപാലിക്കാനും സാധിക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പരിസ്ഥിതി ദിനത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News