Pinarayi Vijayan : ജനവാസ മേഖലകൾ പരിസ്ഥിതിലോല മേഖലയാക്കരുത് ; മുഖ്യമന്ത്രി

വനാതിർത്തിയിൽ ഒരുകിലോമീറ്റർ ബഫർസോൺ വേണമെന്ന സുപ്രീം കോടതി ഉത്തരവിൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan).ജനവാസമേഖലകൾ പരിസ്ഥിതിലോല മേഖലയാക്കരുത് എന്നാണ് കേരളത്തിന്റെ നയമെന്നും ജനങ്ങളോടൊപ്പം നിൽക്കുമെന്നാണ് സർക്കാറിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനാതിർത്തിയിലെ ജനങ്ങളുടെ താൽപ്പര്യം സംരക്ഷിച്ചുകൊണ്ട് വന സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിർദ്ദേശങ്ങൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി നിലനിർത്തണമെന്ന സുപ്രീം കോടതി ഉത്തരവ് ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം.വനാതിർത്തിയിൽ ജനവാസ മേഖലകളുണ്ട്. ജനവാസമേഖലകൾ പരിസ്ഥിതിലോല മേഖലയാക്കരുത് എന്നാണ് കേരളത്തിന്റെ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ നിലപാട് നേരത്തേ തന്നെ കേന്ദ്രത്തെ അറിയിച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വനസംരക്ഷണത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ജനങ്ങളുടെ താൽപ്പര്യം സംരക്ഷിച്ചുകൊണ്ട് വനവൽക്കരണം നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ കണ്ണൂരിൽ ഉന്നതതലയോഗം ചേർന്നു.സുപ്രീം കോടതി വിധിയിൽ നിയമോപദേശം തേടുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പ് നടപ്പാക്കുന്ന വൃക്ഷസമൃദ്ധി പദ്ധതി വൃക്ഷത്തെ നട്ടുകൊണ്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന ചങ്ങിൽ മന്ത്രിമാരായ എം വി ഗോവിന്ദൻ മാസ്റ്റർ,എ കെ ശശീന്ദ്രൻ,എം പി മാർ എം എൽ എമാർ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here