M A Baby: തൃക്കാക്കരയിലെ തോല്‍വി ഇടതുമുന്നണി പരിശോധിക്കും: എം.എ ബേബി

തൃക്കാക്കരയിലെ(Trikkakara) തോല്‍വി ഇടതുമുന്നണി പരിശോധിക്കുമെന്ന് എം.എ ബേബി(M A Baby). തൃക്കാക്കരയില്‍ ഇത്ര വലിയ ഭൂരിപക്ഷത്തില്‍ യു ഡി എഫ് വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇടതുമുന്നണിക്കെതിരായി എല്ലാ തരത്തിലുള്ള രാഷ്ട്രീയ വിഭാഗങ്ങളിലുള്ളവരെയും യോജിപ്പിച്ചു കൊണ്ടുവരാന്‍ ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ ശ്രമിച്ചു. അത് നടന്നിട്ടും കഴിഞ്ഞ തവണത്തേക്കാള്‍ എല്‍ഡിഎഫിന് വോട്ട് കൂടിയെന്നും അദ്ദേഹം പറഞ്ഞു.

ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സീറ്റ് യുഡിഎഫ് നിലനിര്‍ത്തിയാല്‍ അത് സര്‍ക്കാരിനെതിരായ വിധിയെഴുത്താണോയെന്നും എം എ ബേബി ചോദിച്ചു. സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് പറഞ്ഞുവെന്ന രീതിയില്‍ വ്യാഖ്യാനിച്ചു. യുഡിഎഫ് ജയിച്ചതിന് അവര്‍ സ്വീകരിച്ചത് ശരിയായ മാര്‍ഗ്ഗമാണോ എന്ന് അവര്‍ പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സില്‍വര്‍ ലൈനുമായി മുന്നോട്ടുപോവുന്നത്. സില്‍വര്‍ ലൈന്‍ ഭാവി ജനങ്ങളുടെ ആശങ്ക പരിഹരിച്ച്, പരിസ്ഥിതി സന്തുലിതാവസ്ഥ കാത്തുസൂക്ഷിച്ച് മാത്രമെ പദ്ധതി നടപ്പിലാക്കൂ. പരിസ്ഥിതിയെ അട്ടിമറിച്ച് പദ്ധതി നടപ്പിലാക്കില്ല. ന്യായമായ ആശങ്കകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും എം.എ ബേബി പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News