പരിസ്ഥിതി നമ്മെ സംരക്ഷിക്കുന്നതു പോലെ നാം പരിസ്ഥിതിയെയും സംരക്ഷിക്കണം : മമ്മൂട്ടി

പരിസ്ഥിതി നമ്മെ സംരക്ഷിക്കുന്നതു പോലെ നാം പരിസ്ഥിതിയെയും സംരക്ഷിക്കണമെന്ന് നടൻ മമ്മൂട്ടി. പരിസ്ഥിതി സംരക്ഷണത്തിലൂടെ മാത്രമെ നാം സംരക്ഷിതരാകൂയെന്നും മമ്മൂട്ടി പറഞ്ഞു. കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഞങ്ങളും കൃഷിയിലേയ്ക്ക് – ഒരു തൈ നടാം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ചോറ്റാനിക്കരയിൽ നിർവ്വഹിക്കുകയായിരുന്നു മമ്മൂട്ടി.

ഭക്ഷണം സുരക്ഷിതമാവേണ്ട ഈ കാലഘട്ടത്തിൽ സർക്കാർ നടത്തുന്ന ഗൗരവതരമായ ഇടപെടലാണ് ഈ പദ്ധതിയെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.

പരിസ്ഥിതിയെ വീണ്ടെടുക്കാനുള്ള മഹാസംരംഭത്തിനാണ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. ഒരു കോടി ഫല വൃക്ഷത്തൈ നടുക എന്നത് മഹത്തായ ആശയമാണ്.പരിസ്ഥിതി നമ്മെ സംരക്ഷിക്കുന്നതു പോലെ നാം പരിസ്ഥിതിയെയും സംരക്ഷിക്കണം. പരിസ്ഥിതി സംരക്ഷണത്തിലൂടെ മാത്രമെ നാം സംരക്ഷിതരാകൂയെന്നും ചോറ്റാനിക്കരയിൽ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് മമ്മൂട്ടി പറഞ്ഞു.

ഭക്ഷണം സുരക്ഷിതമാവേണ്ട ഈ കാലഘട്ടത്തിൽ സർക്കാർ നടത്തുന്ന ഗൗരവതരമായ ഇടപെടലാണ് ഈ പദ്ധതിയെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.

ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ വർഗീസ് മഞ്ഞിലാസ് തലക്കോടിന്റെ കൃഷിയിടത്തിൽ നടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനായിരുന്നു.ഓരോ വ്യക്തികളെയും അതിലൂടെ കുടുംബത്തെയും തുടർന്ന് സമൂഹത്തെയും കൃഷിയിലേക്ക് ഇറക്കുന്നതാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി.

ഒരു സെന്റ് മുതൽ ഒരു ഹെക്ടർ വരെയുള്ള സ്ഥലത്ത് കൃഷിയിറക്കാം. കൃഷിവകുപ്പിനൊപ്പം തദ്ദേശസ്വയംഭരണം, ജലസേചനം, സഹകരണം, വ്യവസായം, മൃഗ സംരക്ഷണം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പുതുതായി ഒരു ലക്ഷം തൊഴിലവസരങ്ങൾ കാർഷികമേഖലയിൽ സൃഷ്ടിക്കാനും പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News