മലയാളത്തിന്‍റെ പ്രിയ നടിമാരിൽ ശ്രദ്ധേയയാളാണ് അനുശ്രീ. താരം സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്നയാളാണ്. അനുശ്രീ ഇടയ്ക്കിടെ പങ്കുവയ്ക്കാറുള്ള ചിത്രങ്ങൾ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരിക്കുകയാണ്.
ADVERTISEMENT
“മാമാങ്കം” എന്നത് കേരളചരിത്രത്തിന്‍റെ താളുകളിൽ ചിതലരിക്കാത്ത ഒരു ഓർമയാണ്….., അന്നും ഇന്നും ധീരതയുടെ പര്യായമായി മിന്നിത്തിളങ്ങുന്ന കടത്തനാടിൻ്റെ ധീര വനിത ഉണ്ണിയാർച്ചയും, കടത്തനാടൻ കഥകളും ഇന്നും നമുക്ക് ആവേശം തരുന്ന ഒന്നാണ്, എന്ന് കുറിച്ചുകൊണ്ടാണ് ഉണ്ണിയാർച്ചയുടെ മേക്കോവറിലുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. നിഥിൻ നാരായൻ ആൻഡ് ടീമാണ് ഈ കൺസപ്റ്റ് ഫോട്ടോഗ്രഫി ചെയ്തിരിക്കുന്നത്.
അനുശ്രീയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് മോഹൻലാല്‍ നായകനായ ‘ട്വല്‍ത്ത് മാൻ’ ആണ്. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ചിത്രത്തില്‍ നിര്‍ണായകമായ ഒരു കഥാപാത്രമായാണ് അനുശ്രീ എത്തിയിരുന്നത്. ‘താര’ എന്ന ഒരു ചിത്രമാണ് ഇനി അനുശ്രീയുടേതായി ഇനി പുറത്തിറങ്ങാനായിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.