M V Govindan Master: വൈവിധ്യങ്ങളുടെ ഇന്ത്യയെ മതാധിഷ്ഠിതരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

നവതി ആഘോഷങ്ങള്‍ക്ക് തലശ്ശേരി(Thalassery) ജഗന്നാഥ ക്ഷേത്രത്തില്‍ തുടക്കമായി.മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(M V Govindan Master) നവതി ആഘോഷവും ബ്രഹ്മവിദ്യാലയം കനക ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്തു. മതഭ്രാന്തിന്നെതിരായ മരുന്നാണ് കാലത്തെ അതിജീവിച്ച ഗുരുദര്‍ശനങ്ങളെന്ന് മന്ത്രി പറഞ്ഞു

വൈവിധ്യങ്ങളുടെ ഇന്ത്യയെ മതാധിഷ്ഠിതരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നു മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. വര്‍ത്തമാനകാലസാഹചര്യത്തില്‍ ഗുരുവിന്റെ ജീവിത ദര്‍ശനം വഴികാട്ടിയാണ്. ചരിത്രത്തെ വളച്ചൊടിച്ച് ഗുരുവിനെ സ്വന്തമാക്കാന്‍ കൈയ്യുക്കിന്റെ ബലത്തില്‍ ചിലര്‍ ശ്രമിക്കുകയാണ്.മതനിരപേക്ഷ ഇന്ത്യയില്‍ അത് വിലപ്പോകില്ലെന്നും മന്ത്രി പറഞ്ഞു

രണ്ടുദിവസം നീണ്ടു നില്‍ക്കുന്നതാണ് ശിവഗിരി തീര്‍ത്ഥാനത്തിന്റെ നവതി ആഘോഷങ്ങള്‍.ഉദ്ഘാടന സമ്മേളത്തില്‍ അഡ്വ: എ.എന്‍.ഷംസീര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍,ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍ കാരായി രാജന്‍, കെ.ആര്‍.മനോജ് ഡല്‍ഹി, ടി.കെ.രാജന്‍ മംഗലാപുരം, കെ.പി.ബാലകൃഷ്ണന്‍, സി.ഗോപാലന്‍ ,അഡ്വ: കെ.സത്യന്‍ വി.കെ.ഭാസകരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News