Palakkad: പാലക്കാട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു

പാലക്കാട്(Palakkad)കല്ലടിക്കോട്ട് ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. ചുങ്കം സ്വദേശി ചന്ദ്രനാണ് ഭാര്യ ശാന്തയുടെ മര്‍ദനമേറ്റ് മരിച്ചത്. ശാന്ത വിറക് കൊണ്ട് ഭര്‍ത്താവിന്റെ തലയ്ക്കടിച്ചെന്നാണ് വിവരം.

വീട്ടിലെ അടുക്കളയില്‍വെച്ച് ചന്ദ്രനും ശാന്തയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇതിനിടെ വിറക് കഷ്ണംകൊണ്ട് ശാന്ത ചന്ദ്രനെ മര്‍ദിക്കുകയുമായിരുന്നു. ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. സംഭവത്തില്‍ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Samsthamkotta: ശാസ്താംകോട്ടയില്‍ 12 വയസുകാരി ഷോക്കേറ്റ് മരിച്ചു

ശാസ്താംകോട്ടയില്‍(Samsthamkotta) 12 വയസുകാരി വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇടവനശേരി മുകളുംപുറത്ത് മനോജ്-ശ്രീലത ദമ്പതികളുടെ മകള്‍ മഞ്ജരിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അയല്‍വീട്ടിലെ കെ.എസ്.ഇ.ബി മീറ്ററില്‍ ഘടിപ്പിച്ചിരുന്ന എര്‍ത്ത് കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്. ഇന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. പതാരം യുപിഎസിലെ ആറാം ക്‌ളാസ് വിദ്യാര്‍ഥിനിയാണ് മഞ്ജരി. മാളവികയാണ് സഹാദരി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News