രാജ്യത്ത്(India) കൊവിഡ്(Covid) കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലായിരത്തിനു മുകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 4270 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കൊവിഡ് മൂലം 15 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിന് മുകളിലെത്തി. മുപ്പത്തിനാല് ദിവസത്തിന് ശേഷമാണ് ടിപിആര്‍ ഒരു ശതമാനത്തിന് മുകളിലേക്ക് എത്തുന്നത്.
ഏറ്റവും കൂടുതല്‍ കേസുകളുള്ള കേരളവും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്ന് ഐ സി എം ആര്‍ അറിയിച്ചു. പരിശോധനകള്‍ നടത്തി രോഗം സ്ഥിരീകരിച്ചവരുടെ ക്യാറ്റൈന്‍ ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.