Muhammad Riyas: തൃപ്പൂണിത്തുറയിലെ അപകടം; 24 മണിക്കൂര്‍ കഴിയും മുന്‍പ് നടപടിയെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്

തൃപ്പൂണിത്തുറയിലെ അപകടത്തില്‍ 24 മണിക്കൂര്‍ കഴിയും മുന്‍പ് നടപടിയെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡില്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന പാലത്തില്‍ നിന്നും ബൈക്ക് യാത്രികന്‍ കുഴിയില്‍ വീണ് മരണപ്പെട്ടിരുന്നു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് എന്‍ജിനീയറോട് ആവശ്യപ്പെട്ടിരുന്നതായും മന്ത്രി പറഞ്ഞു.

ലഭ്യമായ റിപ്പോര്‍ട്ട് പരിശോധിച്ചതിന്റെ ഭാഗമായി പാലം വിഭാഗം എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. കര്‍ക്കശമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ അഭിപ്രായം വകുപ്പ് സെക്രട്ടറി എറണാകുളം ജില്ലാ കളക്ടറെ നേരത്തെ അറിയിച്ചിരുന്നെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ദേശീയ പാത വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ചില ഇടത്ത് മന്ത്രിമാര്‍ ഉദ്ദേശിക്കുന്ന പോലെ റോഡ് പണി പ്രവൃത്തി നടക്കുന്നില്ല. പരിപൂര്‍ണമായി വിജയിക്കാന്‍ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

റസ്റ്റ് ഹൗസുകള്‍ ഇപ്പോള്‍ മികവ് പുലര്‍ത്തുന്നുണ്ട്. ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാക്കുകയാണ് ലക്ഷ്യം. നാടിന്റെ യുവത്വത്തെ ചേര്‍ത്ത് നിര്‍ത്തി ഇത് നടപ്പാക്കും. പരിസ്ഥിതി ദിനത്തില്‍ മരം വച്ച് പിടിപ്പിക്കുന്നത് പരിപാലിക്കാനും സാധിക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പരിസ്ഥിതി ദിനത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News