Hyderabad : ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസ് ; ഗവർണർ റിപ്പോർട്ട് തേടി

ഹൈദരാബാദ് (Hyderabad) കൂട്ട ബലാത്സംഗ കേസിൽ 5 പേർ കസ്റ്റഡിയിൽ.പ്രായപൂർത്തിയാകാത്ത
രണ്ടു പ്രതികളെ കൂടി പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു. കൂടുതൽ ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തും. അതേ സമയം തെലങ്കാന ഗവർണർ കേസിന്റെ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്നാണ് ഇന്ന് 2 പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇതോടെ കേസിലെ 5 പ്രതികളും പിടിയിലായി.കൂടുതൽ ചോദ്യം ചെയ്തതിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്
പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. അഞ്ച് പേരിൽ മൂന്ന് പേർ പ്ലസ് വൺ വിദ്യാർത്ഥികളും രണ്ട് പേർ പ്ലസ് ടു വിദ്യാർത്ഥികളുമാണ്.പ്രതികൾ പ്രായപൂർത്തിയാകാത്തവർ ആയതിനാൽ ഇവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ടിആർഎസ് എംഎൽയുടെ മകൻ, തെലങ്കാന ആഭ്യന്തര മന്ത്രിയുടെ കൊച്ചുമകൻ, AIMIM നേതാവിൻറെ മകൻ, ന്യൂനപക്ഷ കമ്മീഷൻ ബോർഡംഗത്തിൻറെ മകൻ എന്നിവർക്ക് കേസിൽ പങ്കുണ്ടെന്ന ആരോപണം ശക്തമാവുകയാണ്. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കാറിനകത്ത് നിന്നുള്ള എഐഎംഎഎം നേതാവിൻറെ മകൻറേത് എന്ന പേരിലുള്ള ചിത്രം ബിജെപി നേതാവ് പുറത്തുവിട്ടിരിന്നു.ഉന്നത സ്വാധീനമുള്ളവരുടെ മക്കളാണ് പ്രതികളായവർ എന്നും കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ടെന്നാണ് ബി ജെ പി യുടെ ആരോപണം. ഇതേ തുടർന്ന് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തെലങ്കാനയിൽ വ്യാപക പ്രതിഷേധം തുടരുകയാണ്.

അതേ സമയം തെലങ്കാന ഗവർണർ തമിളി സെയ് സൗന്ദരരാജൻ
കേസിന്റെ റിപ്പോർട്ട് 2 ദിവസത്തിനുള്ളിൽ ഹാജരാക്കണമെന്നും ഡിജിപിയോട് ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News