രാസമരുന്ന് നി‌ർമാണശാലയിലെ സ്ഫോടനം ; മരണം 12 ആയി

ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിൽ രാസമരുന്ന് നി‌ർമാണശാലയിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം 12 ആയി.20 പേർക്ക് പരുക്കേറ്റു.

ന്യൂഡൽഹിയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ധൗലാനയിലെ വ്യവസായ കേന്ദ്രത്തിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം.

നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാൽ രക്ഷാപ്രവർത്തനം തുടരുകയാണ്‌. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങളുടെ മേൽക്കൂര തകർന്നു.

മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായി കെടുത്താനായതെന്ന് അഗ്നിശമനസേന അറിയിച്ചു. അനധികൃതമായാണ്‌ ഫാക്‌ടറി പ്രവർത്തിച്ചതെന്ന് സംശയമുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here