തൊണ്ണൂറ്റിയാറാം വയസ്സിലും ആരാധകരെ വിസ്മയിപ്പിച്ചു എലിസബത്ത് രാജ്ഞി. ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിടാൻ അനിമേഷൻ കഥാപാത്രമായ പാഡിംഗ്ടൺ ബിയറിനൊപ്പം ഒരു കോമഡി സ്കെച്ച് വീഡിയോയുമായി എലിസബത്ത് രാജ്ഞി എത്തിയിരിക്കുകയാണ്.
രാജ്ഞി പാഡിംഗ്ടണിനൊപ്പം ചായ കുടിക്കുന്നു… പാഡിങ്ങ്ടണിന്റെ വികൃതികളൊന്നും രാജ്ഞിയെ അലോസരപ്പെടുത്തുന്നില്ല ,ചായ കുടിച്ചു തീർക്കുകയും മറ്റു വിഭവങ്ങളെ അബദ്ധത്തിൽ ഭക്ഷ്യ യോഗ്യമല്ലാതാക്കുകയും ചെയ്യുന്ന ബിയർ ഒടുവിൽ തന്റെ കൈയ്യിലുള്ള മർമലൈഡ് സാൻഡ് വിച്ച് ഓഫർ ചെയ്യുന്നു .റാണി തന്റെ ഹാൻഡ് ബാഗിൽ നിന്നും തന്റെ കൈവശം കരുതിയിരുന്ന മാർമാലേഡ് സാൻഡ്‌വിച്ചുകൾ പുറത്തെടുക്കുന്നു…കൊട്ടാരത്തിനു മുന്നിൽ പ്ലാറ്റിനം ജൂബിലിയുടെ ആഘോഷങ്ങൾ തുടങ്ങിയതായി ഉദ്യോഗസ്ഥൻ അറിയിക്കുന്നു… വലിയ ജനാരവം കാണാം ! കപ്പിൽ താളം പിടിയ്ക്കുന്ന രാജ്ഞിയും ബിയറും…
പന്ത്രണ്ടു വർഷങ്ങൾക്കു മുൻപ് ജെയിംസ് ബോണ്ട് കഥാപാത്രത്തിനൊപ്പം ഇത് പോലൊരു വിഡിയോയിൽ രാജ്ഞി അഭിനയിച്ചിരുന്നു .എന്തായാലും ബ്രിട്ടണിന്റെ ചരിത്രത്തിലെ സുപ്രധാന നാളുകളിലൊന്നായ ഈ ആഘോഷ ദിനത്തിൽ തന്നെ പുറത്തിറങ്ങിയ ഈ വിഡിയോ സാമൂഹ്യ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണിപ്പോൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.