മാലിന്യങ്ങളാല്‍ ശ്വാസം മുട്ടി യമുന

മാലിന്യങ്ങൾ നിറഞ്ഞു കവിഞ്ഞു യമുന നദി.വേനലിൽ നദി വറ്റി വരണ്ടപ്പോൾ അവശേഷിക്കുന്നത് മാലിന്യങ്ങൾ മാത്രം.

വേനൽ കാലം അതിരൂക്ഷമായതോടെ ആണ് യമുന നദി വറ്റി വരണ്ടത്.ദാഹ ജലത്തിനായി മനുഷ്യനും മൃഗങ്ങളും ഒരു പോലെ വലയുകയാണ്. നദി വറ്റിവരണ്ടപ്പോൾ കണ്ട കാഴ്ച അതീവ ദുഃഖകരം.കൊടും വിഷം അടങ്ങിയ മാലിന്യങ്ങൾ മാത്രമാണ് യമുനയിൽ അവശേഷിക്കുന്നത്.യമുനയുടെ തീരത്തു ഉള്ള 100 കണക്കിന് ഫാക്ടറികളിൽ നിന്നുള്ള രാസ പദാർഥങ്ങൾളാണ് ഇതിനു കാരണം എന്ന് സമീപവാസി ആയ ബീന പറയുന്നു.

1400 കിലോമീറ്റർ നീളത്തിലൊഴുകുന്ന നദി ഏഴ് സംസ്ഥാനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പുഴയൊഴുകുന്ന വഴികളിലെ വ്യവസായ ശാലകളിലെ മാലിന്യങ്ങൾ വേർതിരിക്കുക പോലും ചെയ്യാതെയാണ് നേരിട്ട് നദിയിലേക്ക് ഒഴുക്കി എത്തുന്നത്.നഗരങ്ങളിലെ കക്കൂസ് മാലിന്യങ്ങളും മറ്റു വസ്തുക്കളും യമുനയിൽ വന്ന് ചേരുന്നുണ്ട്.

വർഷങ്ങളായി യമുനയെ മാലിന്യം മുക്തമാക്കും എന്നുള്ള സർക്കാർ പ്രഖ്യാപനം വാക്കുകൾ മാത്രം ആകുക ആണ്…ദില്ലിയിൽ നിന്ന് അരവിന്ദ് തയ്യാറാക്കിയ റിപ്പോർട്ട്‌ കാണാം……

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News