മികച്ച വിദ്യാഭ്യാസ പ്രവർത്തകനുള്ള നെഹ്റു പീസ് ഫൗണ്ടേഷൻ സംസ്ഥാന അവാർഡ് സുരേഷ് സിദ്ധാർത്ഥയ്ക്ക്

2022-ലെ മികച്ച വിദ്യാഭ്യാസ പ്രവർത്തകനുള്ള നെഹ്റു പീസ് ഫൗണ്ടേഷൻ സംസ്ഥാന പുരസ്കാരത്തിന് കൊല്ലം ജില്ലയിലെ സിദ്ധാർത്ഥ ഫൗണ്ടേഷൻ സെക്രട്ടറിയും പരിസ്ഥിതി സാംസ്കാരിക പ്രവർത്തകനുമായ സുരേഷ് സിദ്ധാർത്ഥ അർഹനായി.

കൊവിഡ് കാലയളവിൽ കുട്ടികളുടെ തുടർ വിദ്യാഭാസത്തിനായി നൂതന പദ്ധതികൾ ആസൂത്രണം ചെയ്തു വിജയിപ്പിച്ചതിനാണ് അദ്ദേഹത്തെ ആദരവിന് പരിഗണിച്ചത്.ഇന്ത്യയിൽ ആദ്യമായി കുട്ടികളുടെ നേതൃത്വത്തില്‍ റോബോർട്ടു നിർമ്മിക്കുകയും ഏഷ്യൻ റെക്കോഡ് കരസ്ഥമാക്കുകയും ചെയ്ത പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ അടക്കം 3 സിബിഎസ്ഇ വിദ്യാലയങ്ങളുടെയും ഒരു സർക്കാർ എയ്ഡഡ് വിദ്യാലയത്തിന്റെയും മാനേജരും എം വി ദേവൻ കലാഗ്രാമത്തിന്റെ ഫൗണ്ടറുമാണ് സുരേഷ്.

കൊല്ലം ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന മികച്ച NGO ആയ സിദ്ധാർത്ഥ ഫൗണ്ടേഷൻ, പരിസ്ഥിതി സംഘടനയായ ഹോം ഫോറസ്റ്റ് ഫൗണ്ടേഷൻ എന്നിവ അടക്കം 12 പ്രസ്ഥാനങ്ങളുടെ സ്ഥാപകനും കലാകാരനുമാണ് ഇദ്ദേഹം.

ജൂൺ 13 ന് തിരുവനന്തപുരത്ത് മസ്ക്കറ്റ് ഹോട്ടലിൽ വച്ച് പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുമെന്ന് അവാർഡ് നിർണയ സമിതി ചെയർമാൻ ഡോ.വി.മോഹൻദാസ്, നെഹ്റു പീസ് ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എൻ.സുഗതൻ എന്നിവർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News