V Sivankutty: വിദ്യാർഥികളിലെ ഭക്ഷ്യവിഷബാധ; സ്‌കൂളുകളിൽ കർശന പരിശോധന: മന്ത്രി വി ശിവൻകുട്ടി

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി,ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു. പൊതുവിദ്യാഭ്യാസ വകുപ്പ്,ഭക്ഷ്യസുരക്ഷാ വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ്, ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

വെള്ളിയാഴ്ചകൾ കൊതുകിന്റെ ഉറവിട നശീകരണ ദിനമായി ആചരിക്കും. വിദ്യാർഥികൾക്ക് ശുചിത്വ ബോധവൽക്കരണം നൽകും. പാചക തൊഴിലാളികൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിന്റെ ശുചിത്വ പരിശീലനം നൽകും. പൊതുവിദ്യാഭ്യാസ വകുപ്പ്,ഭക്ഷ്യസുരക്ഷാ വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ സംയുക്ത പരിശോധന നടത്തും.

ജില്ലകളിലെ ന്യൂൺഫീഡിംഗ് സൂപ്പർവൈസർമാരും ഉപജില്ലാ തലങ്ങളിലെ ന്യൂൺമീൽ ഓഫീസർമാരും സ്‌കൂളുകളിൽ എത്തി നാളെമുതൽ ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങൾ,വാട്ടർടാങ്ക്,, ടോയ്‌ലറ്റുകൾ,ഉച്ച ഭക്ഷണ സാമഗ്രികൾ തുടങ്ങിയവ പരിശോധിക്കും. ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള പരിശോധന വാട്ടർ അതോറിറ്റിയുമായും മറ്റു വകുപ്പുകളുമായും ചേർന്ന് നടത്തും.

തിരുവനന്തപുരം ജില്ലയിലെ എൽ എം എസ് എൽ പി എസ് ഉച്ചക്കട, ആലപ്പുഴ ജില്ലയിലെ കായംകുളം ടൗൺ ഗവൺമെന്റ് യുപിഎസ്, കാസർകോട് ജില്ലയിലെ ഗവൺമെന്റ് എൽ പി എസ് പടന്നക്കാട് എന്നിവിടങ്ങളിലെ ഭക്ഷണ സാമ്പിൾ പരിശോധനാ ഫലവും ആരോഗ്യവകുപ്പ് ശേഖരിച്ച സാമ്പിളുകളുടെ ഫലവും അഞ്ചു ദിവസത്തിനകം ലഭ്യമാകും. നിലവിൽ ആരുംതന്നെ അസ്വസ്ഥതകളുമായി ആശുപത്രികളിൽ ഇല്ല .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News