Nazriya; ലീല തോമസായി കസറാൻ നസ്രിയ, ചിത്രം ജൂൺ 10 ന് തീയറ്ററിൽ

നസ്രിയ നസിം അഭിനയിക്കുന്ന ആദ്യത്തെ തെലുങ്ക് ചിത്രമാണ് ‘അണ്ടേ സുന്ദരാനികി’. ഒരിടവേളയ്ക്കു ശേഷം നസ്രിയ നസീം ഫഹദ് നായികയാവുന്ന സിനിമയാണെന്ന പ്രത്യേകതയുമുണ്ട്. നാനിയാണ് ചിത്രത്തിലെ നായകൻ. ഒരു റൊമാന്റിക് കോമഡി എന്റർടെയ്നറാണ് അൺടേ സുന്ദരാനികി. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ നസിം സിനിമയിൽ അവതരിപ്പിക്കുന്നത്. ജൂൺ 10നാണ് സിനിമ റിലീസ് ചെയ്യുന്നത്

നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു.

‘ലീല തോമസ്’ എന്ന കഥാപാത്രത്തെയാണ് നസ്രിയ ‘അണ്ടേ സുന്ദരാനികി’യില്‍ അവതരിപ്പിക്കുന്നത്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നദിയ മൊയ്‍തുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ‘അണ്ടേ സുന്ദരാനികി’യില്‍ താൻ തന്നെയാണ് തെലുങ്കില്‍ ഡബ്ബ് ചെയ്‍തതതെന്ന് അടുത്തിടെ നദിയ മൊയ്‍തു അറിയിച്ചിരുന്നു. ‘അണ്ടേ സുന്ദരാനികി’യില്‍ ഹര്‍ഷ വര്‍ദ്ധൻ, രാഹുല്‍ രാമകൃഷ്‍ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്നു.

നസ്രിയ നേരത്തെ തമിഴ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അറ്റ്‍ലി സംവിധാനം ചെയ്‍ത ‘രാജാ റാണി’ എന്ന ചിത്രത്തില്‍ നസ്രിയയുടെ വേഷം ശ്രദ്ധേയമായിരുന്നു. ആര്യയാണ് രാജാ റാണി ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ട്രാന്‍സ് ആണ് മലയാളത്തില്‍ നസ്രിയ അഭിനയിച്ച അവസാന ചിത്രം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്‍ത ‘ട്രാന്‍സിൽ’ ഫഹദായിരുന്നു നായകനായി എത്തിയത്.

അതേസമയം, ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിൽ നസ്രിയ ഫഹദുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണോ ഈ ചിത്രം തെരഞ്ഞെടുത്തത് എന്നും, തെലുങ്കിലേക്ക് പോകുന്നതിന് പിന്നില്‍ ഫഹദിൻ്റെ തീരുമാനവും ഉണ്ടായിരുന്നോ എന്നുമായിരുന്നു മാധ്യമ പ്രവര്‍ത്തകൻ ചോദിച്ചത്. ഇതിനു നസ്രിയ നൽകിയ മറുപടി ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. തൻ്റെ കാര്യം തീരുമാനിക്കുന്നത് താന്‍ തന്നെ ആണ് എന്നായിരുന്നു നസ്രിയ നൽകിയ മറുപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News