TT; എന്താണ് ടി ടി? രോഗലക്ഷണങ്ങൾ അറിയാം

നമ്മള്‍ കാലില്‍ ആണികയറിയാല്‍, അല്ലെങ്കില്‍ എന്തെങ്കിലും ജീവി കടിച്ചാല്‍, മുറിവ് സംഭവിച്ചാലെല്ലാം എടുക്കുന്ന ഇഞ്ചക്ഷനാണ് ടി ടി. പോയ്‌സണ്‍ വരാതിരിക്കുവാനായിട്ടാണ് ടി ടി എടുക്കുന്നത് എന്നുമാത്രമാണ് പലരുടെയും ധാരണ. പലര്‍ക്കും. ടി ടിയുടെ പൂര്‍ണ്ണരൂപം എന്താണെന്നുപോലും അറിയുകയും ഇല്ല എന്നതാണ് സത്യാവസ്ഥ.

എന്താണ് ടി ടി ?

ടെറ്റനസ് ടോക്‌സോയ്ഡ് (Tetanus Toxoid) എന്നതാണ് ടി ടി എന്നതിന്റെ ഫുള്‍ഫോം. ടെറ്റനസ് വന്നുകഴിഞ്ഞാല്‍ ആ വ്യക്തിയില്‍ ഞരമ്പുകളില്‍ വലിവും മസില്‍സില്‍ കോച്ചിപ്പിടുത്തവും എല്ലുകള്‍ക്ക് ക്ഷതവുമെല്ലാം സംഭവിക്കുന്ന വളരെ മാരകമായൊരു അസുഖമാണ് ഈ ടെറ്റനസ്. ഈ ടെറ്റനസ് വരാതിരിക്കുവാനാണ്  പ്രധാനമായും ടി ടി എടുക്കുന്നത്.

Farmers prone to tetanus, numbers shoot up | Deccan Herald

ഈ അസുഖം വന്നുകഴിഞ്ഞാല്‍ ഇതിന് ചികിത്സ ഇല്ല എന്നതാണ് സത്യാവസ്ഥ. പക്ഷേ, വരാതെ സൂക്ഷിക്കുവാന്‍ സാധിക്കും.

ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍ എന്താണെന്ന് നോക്കാം

ടെറ്റനസ് നമ്മളുടെ ശരീരത്തില്‍ കയറിയാല്‍ ഏകദേശം 10 ദിവസമെങ്കിലും എടുക്കും ഇതിന്റെ ലക്ഷണങ്ങള്‍ കാണിക്കുവാന്‍. ചിലപ്പോള്‍ മൂന്ന് മുതല്‍ 21 ദിവസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ആകാം. പൊതുവില്‍ ഇന്നേവരെ കൂടുതലും കണ്ടുവന്നിട്ടുള്ളത് ജെനെറലൈസ്ഡ് ടെറ്റനസ് ആണ്. ഈ അസുഖം വന്നുകഴിഞ്ഞാല്‍ ഇതിന്റെ ലക്ഷണങ്ങള്‍ ആദ്യം പ്രകടമാവുക താടിയെല്ലിലായിരിക്കും. പിന്നീട് ശരീരമാസകലം ഇത് വ്യാപിക്കും. ഇതിന്റെ മറ്റു ലക്ഷണങ്ങള്‍ എന്താണെന്ന് നോക്കാം.

നല്ല വേദനയോടെ പേശികളില്‍ കോച്ചിപ്പിടുത്തവും വലിച്ചിലും അനുഭവപ്പെടുന്നു. പിന്നീട്, അനക്കുവാന്‍ പറ്റാത്ത അവസ്ഥ അനുഭവപ്പെടുന്നത്. അതായത്, വായ തുറന്നാല്‍ അടയ്ക്കുവാന്‍ സാധിക്കുകയില്ല. തുറന്നോണം തന്നെ ഇരിക്കും. ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകുന്നത്.

അതേപോലെ ചുണ്ടുകള്‍ കോടിപോകുന്നത് മറ്റൊരു ലക്ഷണമാണ്. ഇതുകാരണം ചുണ്ടുകളില്‍ കൃത്യമായ ചലനം സാധ്യമാകാതിരിക്കുകയും ചെയ്യും. ചുണ്ടുകള്‍ക്ക് മാത്രമല്ല കഴുത്ത് അനക്കുവാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാവുകയും വേദന അനുഭവപ്പെടുകയും ചെയ്യും.

ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും സാധിക്കാത്ത അവസ്ഥയായിരിക്കും ഇതുമൂലം സംഭവിക്കുന്നത്. ഭക്ഷണം ചവച്ചരയ്ക്കുവാന്‍ പോലും ഇവര്‍ക്ക് സാധിക്കുകയില്ല. അതേപോലെ വയറ്റില്‍ വേദനയും വേശികള്‍ വലിഞ്ഞ് മുറുകുന്ന അവസ്ഥ തോന്നുകയും ചെയ്യും.

തുടക്കത്തില്‍ ഈ ലക്ഷണങ്ങളില്‍ നിന്ന് തുടങ്ങി പിന്നീട് കൂടുംതോറും ശരീരത്തില്‍ ഇടയ്ക്കിടയ്ക്ക് വേദന അനുഭവപ്പെടുകയും ഓരോ ഭാഗത്തുണ്ടാകുന്ന കോച്ചലുകള്‍ ദീര്‍ഘനേരത്തേയ്ക്ക് നിലനില്‍ക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് കഴുത്തിലും പുറത്തും, കാലിലും ഉണ്ടാകുന്ന കോച്ചലുകള്‍ ദീര്‍ഘനേരത്തേയ്ക്ക് നിലനില്‍ക്കുന്നത് പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. കഴുത്തില്‍ ബുദ്ധിമുട്ടുണ്ടാകുന്നത് ശ്വാസം കിട്ടാതാകുന്നതനും കാരണമാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News