Odisha; ഒഡീഷയിൽ പുതിയ മന്ത്രിസഭ അധികാരത്തിൽ; മന്ത്രിസഭയിൽ മൂന്ന് സ്ത്രീകൾ

ഒഡീഷയിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. ലോക് സേവഭവനിൽ നടന്ന ചടങ്ങിൽ ബി.ജെ.ഡി എം.എൽ.എമാരായ ജഗനാഥ് സരക്കാര, നിരജ്ഞൻ പൂജാരി, ആർ.പി സ്വയ്ൻ എന്നിവരുൾപ്പെടെ 21 എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ ഗവർണർ ഗണേഷിലാൽ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചെയ്തവരിൽ 13പേർക്ക് കാബിനറ്റ് പദവിയും എട്ട് പേർക്ക് സ്വതന്ത്ര ചുമതലയും നൽകി. പുതിയ മന്ത്രിസഭയിൽ മൂന്നുപേർ സ്ത്രീകളാണ്.

നവീൻ പട്നായകിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.ഡി സർക്കാറിലെ 20 മന്ത്രിമാരും മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി രാജിവെച്ചതിനു പിന്നാലെയാണ് പുതിയ മന്ത്രിസഭ അധികാരത്തിലേറിയത്. ഒഡീഷയുടെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് എല്ലാ മന്ത്രിമാരോടും രാജിവെക്കാൻ ആവശ്യപ്പെടുന്നത്.2024ലെ നിയമസഭാ, പാർലമെന്‍റ് തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് യുവാക്കൾക്കും മുതിർന്ന നേതാക്കൾക്കും മുൻഗണന നൽകി മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News