ബിജെപി നേതാക്കളുടെ പ്രവാചകനിന്ദ പരാമർശം; പ്രതിഷേധമറിയിച്ച് ഖത്തർ

ഇന്ത്യയിൽ ബിജെപി നേതാക്കളുടെ പ്രവാചകനിന്ദ പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി ഖത്തർ. ബി ജെ പി നേതാക്കൾ നടത്തിയ പ്രവാചക നിന്ദ പരാമർശത്തിൽ ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്തലിനെ വിളിച്ചുവരുത്തി ഖത്തർ പ്രതിഷേധം അറിയിച്ചു.

ഇത്തരം ഇസ്‌ലാം വിരുദ്ധ പ്രസ്താവനകൾ മനുഷ്യാവകാശ സംരക്ഷണത്തിന് ഗുരുതരമായ അപകടമുണ്ടാക്കുമെന്നും അത് കൂടുതൽ മുൻവിധികളിലേക്കും മാർജിനലൈസേഷനുകളിലേക്കും നയിച്ചേക്കാമെന്നും പ്രതിഷേധ കുറിപ്പിൽ ഖത്തർ ചൂണ്ടിക്കാട്ടി . ഇന്ത്യാ ഗവൺമെൻ്റ് ഈ പ്രസ്താവനകളോട് ഉടനടി അപലപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കുറിപ്പിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News