Rafel Nadal: കളിമൺ കോർട്ടിലെ രാജാവായി വീണ്ടും റാഫ; ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം റാഫേൽ നദാലിന്

കളിമൺ കോർട്ടിലെ രാജാവായി തിളങ്ങി വീണ്ടും റാഫ. ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം നേടി റാഫേല്‍ നദാല്‍(rafel nadal). ഫൈനലില്‍ നോര്‍വേ താരം കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ പരാജയപ്പെടുത്തിയത്.

സ്‌കോര്‍ 6-3, 6-3, 6-0. ഇതോടെ 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടവും ഒപ്പം ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനാകുന്ന ഏറ്റവും പ്രായംചെന്ന പുരുഷതാരമെന്ന ബഹുമതിയും നദാല്‍ സ്വന്തമാക്കി.

ഫ്രഞ്ച് ഓപ്പണില്‍ 14 കിരീടങ്ങള്‍ക്കുടമയായി ഇതോടെ നദാല്‍. 2005-ല്‍ ഇതേ ടൂര്‍ണമെന്റില്‍ വിജയിച്ചുകൊണ്ട് തുടങ്ങിയ കരിയറില്‍ ആകെ 21 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേരത്തെ സ്വന്തമാക്കിയിരുന്നു.

റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നീ വമ്പന്മാരെ മറികടന്ന് കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ എന്ന റെക്കോഡും നേടി. ഫെഡറര്‍ക്കും ജോക്കോവിച്ചിനും 20 വീതം കിരീടങ്ങളുണ്ട്.

മൂന്നാം സീഡുകാരനായ ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെ മറികടന്നാണ് നദാല്‍ ഫൈനലില്‍ എത്തിയത്. സെമിയില്‍ നദാല്‍ ആദ്യ സെറ്റ് നേടിയിരിക്കേ, സ്വരേവ് കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ് മത്സരത്തില്‍നിന്ന് പിന്മാറുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി നടന്ന സെമിഫൈനലില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ തോല്‍പ്പിച്ചാണ് (3-6, 6-4, 6-2, 6-2) റൂഡ് ഫൈനലില്‍ എത്തിയത്. ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ എത്തുന്ന ആദ്യനോര്‍വേക്കാരനുമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News