School Visit; സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധന ഇന്ന്; മന്ത്രിമാരുടെ ഉച്ചയൂണ് ഇന്ന് വിദ്യാർത്ഥികൾക്കൊപ്പം

സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നു മുതൽ വകുപ്പുകളുടെ സംയുക്ത പരിശോധന. ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേരിട്ടെത്തി കുട്ടികൾക്കൊപ്പം ഉച്ച ഭക്ഷണവും കഴിക്കും.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരത്തും ഭക്ഷ്യമന്ത്രി ജി.ആർ അനിൽ കോഴിക്കോട്ടുമാണ് സന്ദർശനം നടത്തുക.

വിദ്യാഭ്യാസ ,ഭക്ഷ്യ , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് സ്കൂളുകളിൽ എത്തി പരിശോധന നടത്തുക. ജില്ലകളിലെ ന്യൂൺഫീഡിംഗ് സൂപ്പർവൈസർമാരും ഉപജില്ലാ തലങ്ങളിലെ ന്യൂൺമീൽ ഓഫീസർമാരും സ്‌കൂളുകളിൽ എത്തി ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങൾ,വാട്ടർടാങ്ക്, ടോയ്‌ലറ്റുകൾ,ഉച്ച ഭക്ഷണ സാമഗ്രികൾ തുടങ്ങിയവ പരിശോധിക്കും.

ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള പരിശോധന വാട്ടർ അതോറിറ്റിയുമായും മറ്റു വകുപ്പുകളുമായും ചേർന്നും നടത്തും. പാചക തൊഴിലാളികൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിന്റെ ശുചിത്വ പരിശീലനവും നൽകും. വെള്ളിയാഴ്ചകൾ കൊതുകിന്റെ ഉറവിട നശീകരണ ദിനമായി ആചരിക്കും. വിദ്യാർഥികൾക്ക് ശുചിത്വ ബോധവൽക്കരണവും പരിശോധനയ്ക്കൊപ്പം നൽകും. ഇതിനു പുറമെ വിദ്യാഭ്യാസ ഭക്ഷ്യ മന്ത്രിമാരും ഉദ്യോഗസ്ഥരും സ്കൂളുകളിൽ നേരിട്ടെത്തി കുട്ടികൾക്കൊപ്പം ഉച്ച ഭക്ഷണം കഴിക്കും.

അതേസമയം, ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള പരിശോധനയും പൂർത്തിയാക്കും.സ്കൂളുകളിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്നാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News