PC George; വിദ്വേഷ പ്രസംഗ കേസ്: പി.സി ജോർജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

തിരുവനന്തപുരത്ത വിദ്വേഷ പ്രസംഗക്കേസിൽ മുൻ എംഎൽഎ പി സി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഫോർട്ട് എ സി ഓഫിസിൽ ഹാജരാകണമെന്ന് പി സി ജോർജിന് നേരത്തെ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് പി സി ജോർജ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച ഹാജരാകാൻ ഫോർട്ട് പൊലീസ് പി സി ജോർജിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പൊലീസിന് മുന്നിൽ ഹാജരാകാതെ പിസി ജോർജ്ജ് ത്യക്കാക്കരയിൽ പ്രചാരണത്തിന് പോകുകയായിരുന്നു. ഇതോടെ ജോർജിന് പൊലീസ് വീണ്ടും നോട്ടീസ് നൽകി. ഈ സാഹചര്യത്തിലാണ് ഇന്ന് ഹാജരാകുന്നത്.

അതേസമയം, വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയായിരുന്നു ജോര്‍ജിന് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജോര്‍ജിന്‍റെ ജാമ്യം നേരത്തെ കീഴ്‌ക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഫോർട്ട് പൊലീസ് എറണാകുളത്ത് എത്തി പി.സി ജോർജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News