
ഹൈദരാബാദില്‍ ബസ് കാത്തുനിന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് ബലാത്സംഗം ചെയ്തു. 17 വയസുകാരിയായ പെണ്‍കുട്ടിയ്ക്കാണ് 21കാരനായ യുവാവില്‍ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. കടുത്ത വയറു വേദനയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതോടെയാണ് മെയ് 20ന് നടന്ന സംഭവം ഇന്നലെ പെണ്‍കുട്ടി അമ്മയോട് വെളിപ്പെടുത്തുന്നത്.
ഹൈദരാബാദില്‍ സമാനരീതിയില്‍ ഒരാഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്ത സംഭവമാണ് ഇത്. ചാര്‍ മിനാറിന് സമീപമുള്ള ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. ജോലി കഴിഞ്ഞ് ബസ് സ്‌റ്റോപ്പില്‍ നില്‍ക്കവേ അതുവഴിയെത്തിയ പ്രതി ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
നടന്ന സംഭവം അമ്മയോട് പറയാനുള്ള മടിയും സമയം വൈകിയതുകൊണ്ടുള്ള ഭയവും മൂലം പെണ്‍കുട്ടി സംഭവം മറച്ചുവച്ചു. ബലാത്സംഗം ചെയ്ത ശേഷം പ്രതി കടന്നുകളഞ്ഞതിന് പിന്നാലെ താന്‍ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പെണ്‍കുട്ടി അമ്മയെ വിളിച്ചറിയിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഹമ്മദ് സുഫിയാന എന്നയാളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here