ഭൂമി അളന്നു നൽകാൻ കൈക്കൂലി: നാലുപേർ വിജിലൻസ് പിടിയിൽ

ഭൂമി അളന്നുനൽക്കാൻ കൈക്കൂലി ആവശ്യപ്പെട്ട നാല് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ. പാലക്കാട് കടമ്പഴിപ്പുറം ഒന്നിലെ വില്ലേജ് അസിസ്റ്റന്റ് ഉല്ലാസ്, താല്ക്കാലിക ജീവനക്കാരി സുകുല , അമ്പലപ്പാറ ഫീൽഡ് അസിസ്റ്റന്റ് പ്രസാദ് കുമാർ , റിട്ടയേഡ് വില്ലേജ് അസിസ്റ്റന്റ് സുകുമാരൻ എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

തൃപ്പലമുണ്ടയിലെ 12 ഏക്കർ സ്ഥലം അളന്നു നല്കുന്നതിന് 50,000 രൂപ ഇവർ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് സ്ഥലമുടമ ഭഗീരഥൻ പരാതി നൽകിയിരുന്നു ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടി.ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് പ്രതികളെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News