VM Sudheeran; നെഹ്റുവിന്‍റെ സാമ്പത്തിക നയത്തിലേക്ക് കോണ്‍ഗ്രസ് തിരികെ പോകണം; വി എം സുധീരൻ

രാഷ്ടീയ സാമ്പത്തിക നയങ്ങളുടെ അപര്യാപ്തത കോണ്‍ഗ്രസിന്‍റെ തോല്‍വിക്ക് കാരണമെന്ന് തുറന്നടിച്ച് വി എം സുധീരന്‍. മൃദുഹിന്ദുത്വം ഉപേക്ഷിക്കാകാതെ കോണ്‍ഗ്രസിന് രക്ഷപെടാനാവില്ല. ചിന്തന്‍ ശിബിരത്തിന് മുന്നോടിയായി വി എം സുധീരന്‍ സോണിയഗാന്ധിക്ക് അയച്ച കത്തിലാണ്
കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തുന്നത്. സുധീരന്‍റെ അഭിപ്രായങ്ങള്‍ പരിഗണിക്കാമെന്ന് സോണിയഗാന്ധിയുടെ മറുപടി

കോണ്‍ഗ്രസിന്‍റെ സമീപകാല നയങ്ങളിലും , നിലപാടുകളിലും ഉളള വിയോജിപ്പാണ് വി എം സുധീരന്‍ കത്തിലൂടെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ അറിയിച്ചത്. ക‍ഴിഞ്ഞ വര്‍ഷം 2021 സെപ്റ്റംബറിലും, നവംമ്പറിലും അയച്ച രണ്ട് കത്തുകളിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ കുറ്റപ്പെടുത്തിയത്.അതിന് പിന്നാലെ ചിന്തിന്‍ ശിബിരത്തിന് മുന്നോടിയായി മുതിര്‍ന്ന നേതാക്കളോട് അഭിപ്രായങ്ങള്‍ എ‍ഴുതി അറിയിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഈ ക‍ഴിഞ്ഞ മെയ് 8 ന് വീണ്ടും ഇതേ കാര്യങ്ങള്‍ ചൂണ്ടികാട്ടി സുധീരന്‍ സോണിയാഗാന്ധിക്ക് കത്തെ‍ഴുതി.

നെഹ്റുവിന്‍റെ കാലത്തെ സാമ്പത്തിക നയത്തിലേക്ക് കോണ്‍ഗ്രസ് തിരികെ പോകണമെന്ന് വി എം സുധീരന്‍ കത്തിലൂടെ ആവശ്യപ്പെടുന്നു. മൃദുഹിന്ദുത്വം ഉപേക്ഷിക്കാകാതെ കോണ്‍ഗ്രസിന് രക്ഷപെടാനാവില്ല, ബിജെപിയുടെ തീവ്രഹിന്ദുത്വത്തിന് കോണ്‍ഗ്രസിന്‍റെ മൃദുഹിന്ദുത്വം പരിഹാരമല്ല. സുധീരന്‍റെ അഭിപ്രായങ്ങള്‍ പരിശോധിക്കാന്‍ മുതിര്‍ന്ന നേതാക്കളോട് നിര്‍ദേശിച്ചതായി സോണിയാ ഗാന്ധി സുധീരന് അയച്ച കത്തില്‍ മറുപടി നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News