Congress: പഠിക്കാനുണ്ടേറെ.. ഇനിയും പഠിക്കാനുണ്ടേറെ.. സതീശനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവിന്റെ കവിത

വി ഡി സതീശനെ കവിതയിലൂടെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്.നുസൂര്‍ രംഗത്തെത്തി. ഉരുക്കുകോട്ടയിലെ വിജയത്തില്‍ അപരപിതൃത്വമെന്നത് അത്ഭുതമെന്നാണ് എന്‍ എസ് നുസൂറിന്റെ പരിഹാസം.

നഗരത്തില്‍ നിറയുന്ന വിഡി സതീശന്റെ മുഖമുള്ള ഫ്ളെക്‌സുകളെയും നൂസൂര്‍ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പങ്കുവച്ച കവിതയില്‍ വിമര്‍ശിക്കുന്നു.

തൃക്കാക്കര തെരഞ്ഞെടുപ്പ് വിജയത്തോടെ കോണ്‍ഗ്രസിന്റെ അധികാര തര്‍ക്കത്തില്‍ പുതിയൊരു പോര്‍മുഖം തുറന്നിരിക്കുകയാണ്.

കവിത : “പഠിക്കാനുണ്ടേറെ..”

പഠിക്കാനുണ്ടേറെ….
ഇനിയും പഠിക്കാനുണ്ടേറെ…
പ്രഭാത സവാരിക്കിറങ്ങിയവർ,
കണ്ടുഞെട്ടി സുന്ദരമുഖങ്ങൾ- പടങ്ങളിൽ…
മാധ്യമങ്ങളിൽ
കണ്ടമുഖമല്ലിതെന്നുറപ്പ്..
അതൊരു നാരീ മുഖമാണെന്നുറപ്പല്ലോ. .
എന്നാലിതെന്തത്ഭുതം…
സൂക്ഷിച്ചുനോക്കുമ്പോളല്ലോ അതിൻരസം..
ചരടുവലിക്കുന്നവർ ബഹുമാന്യർ….
വന്ദിക്കുന്നതല്ലൊ മാലോകരവരെ..
പഠിക്കാനുണ്ടിനിയുമേറെ …
കോട്ടയെന്നാലത്‌ ഉരുക്കുകോട്ട..
ആര് തകർത്താലും തകരാത്തൊരുരുക്കുകോട്ട…
തകർക്കാൻ നോക്കിയോർ സ്വയം തകർന്നോരുരുക്കുകോട്ട..
പിന്നെന്തിനതിനൊരു – അപരപിതൃത്വമെന്നതത്ഭുതം..
പഠിക്കാനുണ്ടേറെ….
ഞാനെന്നെ- നേതാവെന്നുവിളിച്ചാലാവുമോ ഞാനൊരു നേതാവെന്നോർക്കണം..
ആയിരംപേരൊന്നിച്ചുവിളിച്ചാലാവണം ഞാനൊരുനേതാവെന്നതുംചരിത്രം..
അങ്ങനൊരുനേതാവുണ്ടതിൻ-
ഫലമാണിങ്ങാനൊരു വിജയമെന്നോർക്കണം നമ്മൾ.
പഠിക്കാനുണ്ടിനിയുമേറെ..
പച്ചപ്പിനെ സ്നേഹിച്ചോൻ…
വ്യവസ്ഥിതിയെ പഠിപ്പിച്ചോൻ..
സ്ത്രീസുരക്ഷയ്ക്കായ് വാദിച്ചോൻ..
കുടുംബവാഴ്ചയെ പുച്ഛിച്ചോൻ…
തെറ്റിനെതിരെ വിരൽചൂണ്ടിയോൻ..
ഒറ്റപ്പെടുത്തിയവർക്കൊരു മറുപടി
മൃത്യുവിൽ നല്കിയോൻ…
ഇനിയും പഠിക്കാനുണ്ടേറെ..
മാലോകർ പഠിച്ചത് പഠിക്കാത്തതൊരാൾ മാത്രം…
അവരോടൊന്നും പറയേണ്ടതില്ലീ കാലത്തിൽ..
കലികാലമെന്നതോർക്കണം നമ്മളെങ്കിലും..

പഠിക്കാനുണ്ടേറെ..

ഇനിയും പഠിക്കാനുണ്ടേറെ..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News