Arrest: പേരാവൂരിൽ അച്ഛനെ മകൻ മർദിച്ചു; അറസ്‌റ്റിൽ

പേരാവൂർ(peravoor)  കുനിത്തല ചൗള നഗറിൽ പിതാവിനെ മകൻ ക്രൂരമായി മർദ്ദിച്ചു. ചൗള നഗറിലെ എടാട്ട് പാപ്പച്ചിയെയാണ് (65) മകൻ മാർട്ടിൻഫിലിപ്പ് (31) മർദ്ദിച്ചത്.

മാർട്ടിനെ പേരാവൂർ പൊലീസ്(police) കസ്റ്റഡിയിലെടുത്തു. വീട്ടുകാരിലാരോ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. എപ്പോഴാണ് മർദ്ദനം നടന്നതെന്നോ കാരണമെന്തെന്നോ വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി.

Vadakara; വടകരയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി

വടകര തിരുവള്ളൂരിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. കാഞ്ഞിരാട്ട് തറയിലെ കുയ്യാലിൽ മീത്തൽ ഗോപാലൻ, ലീല എന്നിവരാണ് മരിച്ചത്. ലീല അസുഖബാധിതയായി കിടപ്പിലായിരുന്നു. ലീലയെ കൊലപ്പെടുത്തിയ ശേഷം ഗോപാലൻ ആത്മഹത്യ ചെയ്തതാണെന്നാണ് സംശയം. ഗോപാലന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയിലും ലീലയുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടെത്തിയത്.

ലീലയുടെ മൃതദേഹം തോർത്തുമുണ്ട് കഴുത്തിൽ മുറുക്കിയ നിലയിലായിരുന്നു. ലീല കാൻസർ രോഗിയായിരുന്നു. ഇവർക്ക് മക്കളില്ല. ലീലയുടെ രോഗത്തിലുള്ള മാനസികവ്യഥകളാവാം മരണത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here