Pinarayi Vijayan: അഴിമതിക്കാർക്കെതിരെ കർശന നടപടി; ഉദ്യോഗസ്ഥർ ജനപക്ഷത്ത്‌ നിൽക്കണം: മുഖ്യമന്ത്രി

ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി. ധർമ്മടം വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേവനങ്ങൾ തേടിയെത്തുന്നവരെ പ്രയാസം അനുഭവിപ്പിക്കരുത്. സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വ‍ഴിയാക്കിയത് അംഗീകരിക്കാത്തത് അ‍ഴിമതിക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ സർവീസിൽ അഴിമതിക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥർ ജനപക്ഷത്ത്‌ നിൽക്കണമെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here