Thar: ഗുരുവായൂർ ക്ഷേത്രത്തിലെ ഥാർ 43 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു

ഗുരുവായൂർ ക്ഷേത്രത്തിലെ ഥാർ 43 ലക്ഷം രൂപയ്‌ക്ക്‌ ലേലം ചെയ്‌തു. മഹീന്ദ്ര കമ്പനി വഴിപാട്‌ നൽകിയ ഥാർ കാർ ദേവസ്വം ഭരണസമിതി പുനർലേലം ചെയ്യുകയായിരുന്നു.

ദുബായിയിൽ ബിസിനസ്‌ ചെയ്യുന്ന അങ്ങാടിപ്പുറം സ്വദേശി വിഘ്‌നേഷ്‌ വിജയകുമാറാണ്‌ ഥാർ സ്വന്തമാക്കിയത്‌. 15 പേർ പങ്കെടുത്ത ലേലത്തിൽ വിഘ്‌‌നേഷിന്‌ വേണ്ടി മാനേജർ അനൂപാണ്‌ ലേലം വിളിച്ചത്‌.

മഹീന്ദ്ര കമ്പനി 2021 ഡിസംബർ 4നാണ്‌ വഴിപാടായി 15 ലക്ഷം അടിസ്‌ഥാന വിലയുള്ള ഥാർ ക്ഷേത്രത്തിൽ സമർപ്പിച്ചത്‌. തുടർന്ന്‌ ക്ഷേത്രം ഡിസംബർ 18 നടത്തിയ ലേലത്തിൽ അമൽ മുഹമ്മദ്‌ അലി എന്ന പ്രവാസി വ്യവസായിക്ക്‌ വേണ്ടി സുഭാഷ്‌ പണിക്കർ എന്നയാളാണ്‌ ലേലത്തിൽ പങ്കെടുത്തത്‌. അടിസ്‌ഥാനവിലയെക്കാൾ 10000 കൂട്ടി 15.10ലക്ഷം രൂപയ്‌ക്കാണ്‌ ലേലം ഉറപ്പിച്ചത്‌.

എന്നാൽ, വേണ്ടത്ര പ്രചാരം നൽകാതെ കാർ ലേലം ചെയ്തതും ലേലത്തിൽ ഒരാൾ മാത്രം പങ്കെടുത്തിട്ടും ലേലം ഉറപ്പിച്ചു നൽകിയതും ചോദ്യം ചെയ്ത് ഹിന്ദു സേവാസംഘം ഹൈക്കോടതിയിൽ പരാതി നൽകി.

തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരം ഏപ്രിൽ 9ന് ദേവസ്വം കമ്മിഷണർ ഡോ. ബിജു പ്രഭാകർ ഗുരുവായൂരിൽ സിറ്റിങ് നടത്തി പരാതികൾ കേട്ടു. തുടർന്നാണ്‌ പുനർലേലത്തിന്‌ അനുമതി നൽകിയത്‌.

ED; കള്ളപ്പണം വെളുപ്പിച്ച കേസ്; ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്‍റെ വീട്ടിൽ ഇ ഡി റെയ്ഡ്

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ (Money laundering case) അറസ്റ്റിലായ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ്. ദില്ലിയിൽ ജെയിനിന്‍റെ വീട്ടിലും മറ്റ് ഇടങ്ങളിലും സമാന്തരമായാണ് റെയ്ഡുകൾ നടന്നതെന്നാണ് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്.

മെയ് 30-നാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജയിനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്റേറ്റ് അറസ്റ്റ് ചെയ്യുന്നത്. ഷെൽ കമ്പനികളിലൂടെ അനധികൃതമായി പണം കൈപ്പറ്റിയെന്ന 2017-ൽ റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പഞ്ചാബിലെ ജനപ്രിയ ഗായകൻ സിദ്ദുമൂസൈവാലയുടെ കൊലപാതകമുൾപ്പടെയുള്ള സംഭവങ്ങൾക്ക് പിന്നാലെ ആംആദ്മി പാർട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതായിരുന്നു ഈ അറസ്റ്റ്.

ദില്ലിയിലെ ആം ആദ്മി പാർട്ടി സർക്കാരും കേന്ദ്രസർക്കാരും ബിജെപിയും തമ്മിൽ വലിയ രാഷ്ട്രീയപ്പോരിന് ഈ അറസ്റ്റ് വഴി വച്ചിരുന്നു. കേസ് തീർത്തും രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന് പറഞ്ഞ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, കടുത്ത ഭാഷയിലാണ് കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ചത്.

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുവെന്ന് വാർത്താസമ്മേളനം വിളിച്ച് പറഞ്ഞ കെജ്‍രിവാൾ, ഇതിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന ഉണ്ടെന്നും, മന്ത്രിസഭയിൽ എല്ലാവരെയും കേന്ദ്രസർക്കാർ കൂട്ടത്തോടെ അറസ്റ്റ് ചെയ്യട്ടെ എന്നും ആഞ്ഞടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News