നടി ഭാവനയ്ക്ക് ജന്മദിനാശംസയുമായി മഞ്ജു വാര്യര്‍. ‘ഈ ചിത്രം വ്യക്തമല്ലായിരിക്കും. പക്ഷെ ഇതില്‍ നിങ്ങള്‍ കാണുന്ന സന്തോഷം റിയലാണ്. ജന്മദിനാശംസകള്‍ ഭാവന. എനിക്ക് അറിയാവുന്ന ഏറ്റവും ശക്തയായ സ്ത്രീ. നിന്നെ എന്നും സ്നേഹിക്കുന്നു. അത് നിനക്ക് അറിയാമെന്ന് എനിക്ക് അറിയാം.’മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Bhavana; ‘ഇന്നാ പിടിച്ചോ ഒരു ഹാപ്പി ബർത്ത് ഡേ’; ഭാവനയ്ക്ക് പിറന്നാളാശംസകളുമായി കൂട്ടുകാരികൾ
മലയാളികളുടെ പ്രിയതാരമാണ് ഭാവന (Bhavana). നിരവധി പ്രതിബന്ധങ്ങൾ വന്നുചേരുമ്പോഴും നീതിയ്ക്കു വേണ്ടിയുള്ള തന്റെ പോരാട്ടം തുടരുന്ന ഭാവന, കേരളക്കരയ്ക്കും പോരാട്ടത്തിന്റെ പെൺപ്രതീകങ്ങളിൽ ഒരാളാണ്. ഭാവനയുടെ 36-ാം ജന്മദിനമാണ് ഇന്ന്.
നമ്മൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം ഭാഷകളുടെ അതിർവരമ്പുകളെ ഭേദിച്ച് നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ ഭാവയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ട് കൂട്ടുകാരികൾ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. പിറന്നാൾ ദിനത്തിൽ ഭാവനയ്ക്ക് ആശംസകൾ നേരുകയാണ് താരത്തിന്റെ പ്രിയകൂട്ടുകാരികൾ. രമ്യ നമ്പീശൻ, സയനോര ഫിലിപ്പ് തുടങ്ങിയവരെല്ലാം ഭാവനയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നിട്ടുണ്ട്. “കൂടുതൽ പോരാട്ടത്തിന്, കൂടുതൽ ഫണിന്, ഇന്നാ പിടിച്ചോ ഒരു ഹാപ്പി ബർത്ത്ഡേ,” എന്നാണ് രമ്യയുടെ ആശംസ.
പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലെ പരിമളമായി മലയാള സിനിമാ ലോകത്തെത്തിയ ഭാവന പിന്നീട് മലയാളത്തിലെ ശ്രദ്ധേയ നായികയായി മാറുകയായിരുന്നു. ‘സി ഐഡി മൂസ’, ‘ക്രോണിക് ബാച്ച്ലർ’, ‘ചിന്താമണി കൊലക്കേസ്’, ലോലിപോപ്പ്’, ‘നരൻ’, ‘ഛോട്ടാം മുംബൈ’, ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച ഭാവനയുടെ ഏറ്റവും ഒടുവിലിറങ്ങിയ മലയാളചിത്രം ‘ആദം ജോൺ’ ആയിരുന്നു.
മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലെയുമെല്ലാം തിളങ്ങുന്ന താരമാണ് ഭാവന. ‘ദൈവനാമത്തിൽ’ എന്ന സിനിമയിലെ അഭിനയത്തിന് കേരളസംസ്ഥാന സർക്കാറിന്റെ മികച്ച സഹനടിക്കുള്ള പുരസ്കാരവും ഭാവനയെ തേടിയെത്തിയിരുന്നു. അതേസമയം, വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബാംഗ്ലൂരില്‍ താമസമാക്കിയ ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രമാണ് ഭാവനയുടേതായി പ്രഖ്യാപിക്കപ്പെട്ട ആദ്യ മലയാള സിനിമ. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധാനം.
ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ചിത്രം നിര്‍മ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത് .
ഷെയ്ൻ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. ‘ഇഒ എലിയാവൂ കോഹൻ’ എന്ന ജൂതനായിട്ടാണ് ഷെയ്‍ൻ അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.