Covid19: സൗദിയിൽ 652 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സൗദി അറേബ്യ(saudiarebia) യിൽ 652 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 578 പേർ സുഖം പ്രാപിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,71,302 ആയി.

ആകെ രോഗമുക്തരുടെ എണ്ണം 7,54,956 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,156 ആയി. രോഗബാധിതരിൽ 7,190 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 88 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

24 മണിക്കൂറിനിടെ 25,010 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് 228, ജിദ്ദ 129, ദമ്മാം 87, മക്ക 41, മദീന 28, ഹുഫൂഫ് 19, അബഹ 16, ബുറൈദ 8, ദഹ്റാൻ 7, ത്വാഇഫ് 6, ഖമീസ് മുശൈത് 5, അൽഖർജ് 5 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് ഇതുവരെ 65,955,925 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,611,920 ആദ്യ ഡോസും 24,973,988 രണ്ടാം ഡോസും 14,370,017 ബൂസ്റ്റർ ഡോസുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News