Almond : പുരുഷന്മാരെ ഇതിലേ….. മുഖം വെട്ടിത്തിളങ്ങാന്‍ ബദാം ഇങ്ങനെ ഉപയോഗിക്കൂ…

പുരുഷന്‍മാര്‍ ഇന്ന് നേരിടുന്ന ഒരു വെല്ലുവിളിയാണ് മുഖത്തെ പാടുകളും മുഖക്കുറവും മുഖത്തിന്‍റെ തിളക്കമില്ലായ്മയും. എന്നാല്‍ അതിന് ഒരു പരിഹാരമാണ് ബദാം ക‍ഴിച്ചുകൊണ്ടി നമുക്ക് തടയാന്‍ ക‍ഴിയുന്നത്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ സ്ത്രീകളേക്കാള്‍ പലപ്പോഴും പുരുഷന്‍മാരാണ് എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

സൗന്ദര്യസംരക്ഷണം പുരുഷന്‍മാര്‍ക്ക് ഒരിക്കലും വിലക്കപ്പെട്ട ഏരിയ അല്ല. ചര്‍മ്മസംരക്ഷണത്തിലും സ്ത്രീകളെപ്പോലെ തന്നെ ശ്രദ്ധാലുക്കളാണ് പുരുഷന്‍മാര്‍. ചര്‍മ്മത്തിന്റെ കാര്യത്തില്‍ പലവിധത്തിലുള്ള ടെന്‍ഷനുകള്‍ സ്ത്രീകളെപ്പോലെ തന്നെ പുരുഷന്‍മാര്‍ക്കും ഉണ്ട്. ചര്‍മ്മത്തിലെ കറുത്ത പാടുകളും വരള്‍ച്ചയും ബ്ലാക്ക്‌ഹെഡ്‌സും എല്ലാം സ്ത്രീകളെപ്പോലെ തന്നെ പുരുഷന്‍മാര്‍ക്കും വില്ലനാവുന്ന ഒന്ന് തന്നെയാണ്.

ദിവസവും ബദാം പരിപ്പ് കഴിക്കുന്നത് ശീലമാക്കിയാല്‍ സൗന്ദര്യസംരക്ഷണത്തിന് വില്ലനെന്ന് തോന്നുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ഇതിലൂടെ നഷ്ടപ്പെട്ട യൗവ്വനം നിലനിര്‍ത്താം. എന്നും ചെറുപ്പക്കാരാനായി തന്നെ നിങ്ങള്‍ക്ക് ജീവിക്കാം. അതിന് ബദാം തന്നെ ധാരാളം. ദിവസവും ശീലമാക്കിയാല്‍ മതി.

ബദാം പാലില്‍ മിക്‌സ് ചെയ്ത് എന്നും രാത്രി കിടക്കാന്‍ നേരത്ത് കഴിക്കുക. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് ശരീരത്തിന് പുഷ്ടി നല്‍കാന്‍ ഇത് സഹായിക്കുന്നു. മുഖത്തിന് ഓജസ്സും തേജസ്സും നല്‍കുന്നതിനും സഹായിക്കുന്നു.

കൂടാതെ ഓട്‌സ് തൈര് എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് മൃദുത്വവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മുഖക്കുരുവും ബ്ലാക്ക്‌ഹെഡ്‌സും വരെ മാറ്റുന്നു.

പാരമ്പര്യത്തിനു പുറമേ ചര്‍മസംരക്ഷണം, വെയില്‍ പോലുള്ള അന്തരീക്ഷ ഘടകങ്ങളും ചര്‍മ നിറത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും എടുത്തു പറയണം. നല്ല രീതിയില്‍ ചര്‍മം സംരക്ഷിച്ചാല്‍ ഒരു പരിധി വരെ ചര്‍മസൗന്ദര്യം കാക്കാനും സാധിയ്ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News