നീലേശ്വരത്തെ ആൽമരമുത്തശ്ശി ഇനിമുതൽ ബേക്കൽ ബീച്ചിൽ തണൽ നൽകും

ദേശീയപാത അടിമുടി മാറിയപ്പോൾ പിഴുതുമാറ്റിയ മരങ്ങളിൽ, നീലേശ്വര(neeleswaram)ത്തെ കൂറ്റൻ ആൽമരത്തിന്‌ പുനർജന്മം. നീലേശ്വരം മാർക്കറ്റ്‌ ജങ്‌ഷനിൽ 200 വർഷമായി തണൽ നൽകിയ ആൽമരത്തെ പരിസ്ഥിതിദിനത്തിൽ 20 കിലോമീറ്റർ അകലെ ബേക്കൽ ബീച്ചിലേക്ക്‌ പറിച്ചുനട്ടു.

ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിക്കാൻ നമ്പറിട്ട മരമാണിത്‌. ഇത്‌ ശ്രദ്ധയിൽപെട്ട ബേക്കൽ റിസോർട്ട്‌ ഡെവലപ്‌മെന്റ്‌ കോർപറേഷൻ (ബിആർഡിസി) മരത്തെ ഏറ്റെടുത്തു.

തുടർന്ന്‌, എംഡി ഷിജിൻ പറമ്പത്ത്‌ ദേശീയപാത ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ശിഖരങ്ങൾ വെട്ടി വേരിന്‌ കാര്യമായ പരിക്കില്ലാതെ ജെസിബി ഉപയോഗിച്ച്‌ പിഴുതു.ശേഷം മരം ക്രെയിനിന്റെ സഹായത്തോടെ ലോറിയിലേറ്റി ഞായറാഴ്‌ച ബേക്കൽ ബീച്ചിൽ എത്തിച്ചു.

ശനി രാത്രിതന്നെ ബീച്ച്‌ പരിസരത്ത്‌ വലിയ കുഴി ജെസിബി ഉപയോഗിച്ച്‌ എടുത്തിരുന്നു. ക്രെയിൻ കെട്ടിയുയർത്തിയ മരം കുഴിയിൽ വച്ചു. ബിആർഡിസി, ദേശീയപാത അധികൃതർ സ്ഥലത്തെത്തി. പറിച്ചുനടപ്പെട്ട മരം ഇനി വേരുപിടിക്കുമോ എന്ന കാത്തിരിപ്പിലാണ്‌. ശിഖരങ്ങൾ കിളിർത്ത്‌ മറ്റൊരിടത്ത്‌ മുത്തശ്ശി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News