കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി വാട്‌സ്ആപ്പില്‍ ഓടിപി സംവിധാനം ഉള്‍പ്പെടുത്താന്‍തീരുമാനം. ഉപയോക്താക്കളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ മോഷ്ടിക്കപ്പെടുകയോ ഹാക്ക് ചെയ്യപ്പെടുകയോ ചെയ്യുന്നത് തടയുന്നതിനാണ് ഈ ഫീച്ചര്‍ പ്രഖ്യാപിക്കുന്നത്.
മറ്റൊരു ഡിവൈസില്‍ നിന്നും ലോഗിന്‍ ചെയ്യുന്ന സാഹചര്യത്തിലാകും ഓടിപി വെരിഫിക്കേഷന്‍ വേണ്ടി വരിക.വാബീറ്റാഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ഐഒഎസ് ബീറ്റ വേര്‍ഷനുകളില്‍ വൈകാതെ തന്നെ ഫീച്ചര്‍ അവതരിപ്പിക്കും. അറിയാതെ ആറക്ക ഓടിപി പങ്കിടുന്ന ആളുകളെ സംരക്ഷിക്കാനാണ് ഈ പുതിയ സുരക്ഷാ ഫീച്ചര്‍ ലക്ഷ്യമിടുന്നത്.
രണ്ടാമത്തെ ഓടിപിയില്‍ മറ്റൊരാള്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന അറിയിപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കും. സന്ദേശങ്ങള്‍ അണ്‍ഡു’ ചെയ്യാന്‍ കഴിയുന്ന ഫീച്ചറിന് പിന്നാലെയാണ് ഇതും വരിക. വാട്‌സ്ആപ്പ് ഉടന്‍ തന്നെ ലോഗിന്‍ ചെയ്യുമ്‌ബോള്‍ ഡബിള്‍ വെരിഫിക്കേഷന്‍ കോഡ് ആവശ്യപ്പെടാന്‍ തുടങ്ങും.
ഇതിനര്‍ത്ഥം നിങ്ങള്‍ ഒരു പുതിയ ഫോണില്‍ നിന്ന് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചാല്‍, എസ്എംഎസ് വഴി അയച്ച ആദ്യ കോഡ് കൂടാതെ ഒരു അധിക വെരിഫിക്കേഷന്‍ കോഡ് ആവശ്യമായിരിക്കും. ‘മറ്റൊരു ഫോണില്‍ വാട്ട്സ്ആപ്പിനായി +** എന്ന നമ്പര്‍ ഇതിനകം ഉപയോഗിക്കുന്നുണ്ട്. നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കാന്‍ സഹായിക്കുന്നതിന്, നിങ്ങള്‍ മറ്റൊരു കോഡ് സ്ഥിരീകരിക്കണം.
അധിക സുരക്ഷയ്ക്കായി, നിങ്ങള്‍ക്ക് കോഡ് അയയ്ക്കുന്നതിന് മുമ്പ് ടൈമര്‍ പൂര്‍ത്തിയാകുന്നതുവരെ നിങ്ങള്‍ കാത്തിരിക്കണം. നിങ്ങള്‍ക്ക് കോഡ് ലഭിക്കുമ്പോള്‍, അത് ഇവിടെ നല്‍കുക.’ വാബീറ്റഇന്‍ഫോ പങ്കുവച്ച സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here