UDF ലെ ക്രിസ്ത്യൻ നേതാക്കളെ റാഞ്ചാനൊരുങ്ങി ബിജെപി; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്

UDF ൽ നിൽക്കുന്ന ക്രിസ്തൻ നേതാക്കളെ റാഞ്ചാൻ ഒരുങ്ങി ബിജെപി , തനിക്ക് ബിജെപി നേതൃത്വം ഉന്നത പദവികൾ വാഗ്ദാനം ചെയ്തതായി യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂർ .

കോഫി ബോർഡ് , ന്യൂന പക്ഷ കമ്മീഷൻ , സ്പൈസ് ബോർഡ് എന്നീ പദവികൾ വാഗ്ദാനം ചെയ്തതായി ജോണി നെല്ലൂരിൻ്റ വെളിപ്പെടുത്തൽ. കേരള കോൺഗ്രസ് എം നേതാവ് എ എച്ച് ഹാഫിസി നോടാണ് ജോണി നെല്ലൂരിൻ്റ് വെളിപ്പെടുത്തൽ .ഇക്കാര്യം സ്ഥിരീകരിക്കുന്ന ശബ്ദ സന്ദേശം പുറത്ത്.

പദവിയും സ്റ്റേറ്റ് കാറും തന്നാല്‍ താന്‍ എല്‍ഡിഎഫിലേക്ക് വരാമെന്ന ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും കാറും മതിയെന്നാണ് ജോണി നെല്ലൂരിന്റെ ആവശ്യം. ബിജെപിയിലേക്ക് പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം പറയുന്നു. കേരള കോണ്‍ഗ്രസ്സ് എം നേതാവ് എച്ച് ഹാഫീസുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ജോണി നെല്ലൂര്‍ ഇക്കാര്യം പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News