
യു.പി(UP)യിലെ രാംപുർ, അസംഗഢ് ലോക്‌സഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കില്ല. 2024 ലെ തെരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പിനായാണ് ഇതെന്നാണ് വിശദീകരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി നയിച്ച കോൺഗ്രസ് വൻ പരാജയമാണ് ഏറ്റുവാങ്ങിയത്.
സമാജ് വാദി പാർട്ടിയുടെ സിറ്റിങ് സീറ്റുകളാണ് രാംപുര്‍, അസംഗഢ് ലോക്‌സഭാ മണ്ഡലങ്ങള്‍. ജൂണ്‍ 23-നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ്. 26-നാണ് വോട്ടെണ്ണല്‍.
രാംപുര്‍ എംപിയായിരുന്ന അസംഖാനും അസംഗഢ് എംപിയായിരുന്ന അഖിലേഷ് യാദവും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. രാംപുരില്‍ അസംഖാന്റെ ഭാര്യ തന്‍സീം ഫാത്തിമ ആണ് എസ്‌പി സ്ഥാനാര്‍ഥി. അസംഗഢില്‍ ധര്‍മേന്ദ്ര യാദവാണ് സ്ഥാനാര്‍ഥി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here