പാത്രങ്ങള്‍ക്കുള്ളില്‍ കൊക്കെയിന്‍ കടത്തി; നാല് പേര്‍ പിടിയില്‍

ബഹ്റൈനില്‍(Bahrain) മയക്കുമരുന്ന് കേസില്‍ 50 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍. പ്രതികളെ കോടതിയില്‍(court) ഹാജരാക്കി. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് കേസില്‍ പ്രതികള്‍. അടുക്കള ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കൊക്കെയിന്‍(cocaine) കടത്താന്‍ ശ്രമിച്ചതിനും മയക്കുമരുന്ന് വില്‍പ്പന നടത്തിയതിനുമാണ് പ്രതികള്‍ക്കെതിരായ കേസ്. ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈലില്‍ നിന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടെടുത്തതായും പൊലീസ്(police) കോടതിയില്‍ പറഞ്ഞു.

സൗത്ത് അമേരിക്കയില്‍ നിന്നാകാം മയക്കുമരുന്നെത്തിയതെന്ന് സംശയിക്കുന്നതായി പ്രോസിക്യൂഷന്‍ പറഞ്ഞു. കേസ് ഈ മാസം 7ന് വീണ്ടും പരിഗണിക്കും. സ്ത്രീകളില്‍ ഒരാള്‍ അറബ് പൗരയാണ്. അന്വേഷണ സംഘം രഹസ്യക്കെണി വിരിച്ചാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ടുമെന്റുമായി ഏകോപിപ്പിച്ചാണ് പ്രതികള്‍ക്കായി കെണിയൊരുക്കിയത്. പ്രതികളില്‍ നിന്ന് മയക്കുമരുന്നും രേഖകളില്ലാത്ത പണവും പൊലീസ് പിടിച്ചെടുത്തിരുന്നു.

അടുക്കള ഉപകരണങ്ങള്‍ക്കിടയില്‍ കൊക്കെയിന്‍ ഒളിപ്പിച്ചുകടത്തുകയായിരുന്നു പ്രതികളിലൊരാള്‍. വിശദപരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തിയ പൊലീസ് ഇവരുടെ സഹായത്തോടെ മറ്റ് നാല് പ്രതികളെ കുടുക്കുകയായിരുന്നു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here