Delhi : ഉഷ്ണ തരംഗം ; ദില്ലിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

രാജ്യ തലസ്ഥാനത്ത് അതിരൂക്ഷമായ ഉഷ്ണതരംഗം. ദില്ലിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഉഷ്ണ തരംഗം 4 ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. ദില്ലി, ഹരിയാന, രാജസ്ഥാൻ, യുപി സംസ്ഥാനങ്ങളിൽ താപനില 44 മുതൽ 47 ഡിഗ്രി വരെ തുടരും.

ഉഷ്ണതരംഗം അതിരൂക്ഷമായിരുന്ന ഇന്നലെ ഉയർന്ന താപനില പലയിടത്തും 45 ഡിഗ്രി കടന്നു. മുൻഗേഷ്പുരിൽ ഉയർന്ന താപനില 47.3 ഡിഗ്രിയാണു രേഖ‌പ്പെടുത്തിയത്. ശനിയാഴ്ച ഇതു 47 എന്ന നിലയാണ് ഇവിടെ രേഖ‌‌പ്പെടുത്തിയത്. അതേസമയം നഗരത്തിലെ പ്രധാന നീരീക്ഷണ കേന്ദ്രമായ സഫ്ദർജങ്ങിൽ 44.2 ഡിഗ്രിയാണ് ഉയർന്ന താപനില രേഖ‌പ്പെടുത്തിയത്.

രാവിലെ മുതലേ ചൂട് ശക്തമായ നഗരത്തിൽ ഉച്ചയോടെ അത്യുഷ്ണമാണ് അനു‌ഭവപ്പെട്ടത്. ചൂടിൽ നഗരം പൊള്ളിയതോടെ ആളുകൾ നിരത്തിൽ നി‌ന്നു താമസ കേന്ദ്രങ്ങളിലേക്കും മറ്റും ഉൾവലിഞ്ഞു. വരും ദിവസങ്ങളിലും സമാനമായ അവസ്ഥയാണു കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. നജഫ്ഗഡ് നിരീക്ഷണ കേന്ദ്രത്തിൽ 46.3 ഡിഗ്രിയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.

സ്പോർട്സ് കോംപ്ലക്സിൽ 46.6 ഡിഗ്രി, റിഡ്ജിൽ 45.7 ഡിഗ്രി, പാലത്തു 44.5 ഡിഗ്രി, പിതംപുരയിൽ 46.2 ഡിഗ്രി എന്നിങ്ങനെയായിരുന്നു താപനില. പിതംപുരയിൽ താഴ്ന്ന താപനില 33.4 ഡിഗ്രിയും ഫരീദാബാദിൽ 33.2 ഡിഗ്രിയുമാണു രേഖപ്പെടുത്തിയത്. സ്പോർട്സ് കോംപ്ലക്സിൽ 31.7 ഡിഗ്രി, പാലത്തു 30.7 ഡിഗ്രി എ‌ന്നിങ്ങനെയായിരുന്നു കുറഞ്ഞ താപനില.

അതേസമയം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.അസം, മേഘാലയ, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News