കണ്ണൂർ തളിപ്പറമ്പിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം(kollam) സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മരിച്ചു. കൊല്ലം തെക്കേവിള പുത്തൻ നടയിൽ സുരേഷ് ബിൽഡിങ്ങിൽ ശങ്കറിന്റെയും പുഷ്പലതയുടെയും മകൻ ഇസക്കി മുത്തു (23) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 27ന് രാത്രി 11 നാണ് അപകടം ഉണ്ടായത്. ക്രിക്കറ്റ് ടൂർണമെന്റ് സെലക്ഷൻ കഴിഞ്ഞു കണ്ണൂരിലേക്ക് വന്ന ഇസക്കി മുത്തുവും സുഹൃത്തുക്കളും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു അപകടത്തിൽ പെടുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇസക്കി മുത്തുവിനെ കണ്ണൂർ എ കെ ജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ഇന്നലെ രാത്രിയാണ് മരിച്ചത്
വയനാട് ഡോക്ടർ മൂപ്പൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ രണ്ടാം വർഷ വിദ്യാർഥിയായിരുന്നു. സഹോദരൻ തങ്ക രാജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പോളയത്തോട് സ്മശാനത്തിൽ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.