കറൻസിയിൽ നിന്ന് ഗാന്ധി ചിത്രം ഒഴിവാക്കില്ല ; വിശദീകരണവുമായി RBI

നിലപാട് വ്യക്തമാക്കി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ(RBI).കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ലെന്ന് ആർബിഐ.നിലവിലെ നോട്ടുകളിൽ ഒരു മാറ്റവും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല.അത്തരത്തിലുള്ള ഒരു നിർദേശവും മുന്നിൽ ഇല്ലെന്നും ആർബിഐ പ്രസ്താവനയിൽ വ്യക്തമാക്കി.

കറൻസി നോട്ടുകളിൽ രവീന്ദ്ര നാഥ ടാഗോറിൻറേയും എപിജെ അബ്ദുൾ കലാമിൻറേയും ചിത്രങ്ങൾ ഉൾപ്പെടുത്താൻ റിസർവ് ബാങ്ക് നീക്കമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കേന്ദ്ര ധനമന്ത്രാലയത്തിൻറെ നിർദ്ദേശ പ്രകാരം വാട്ടർമാർക്ക് ചെയ്ത പുതിയ നോട്ടുകളുടെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു. എന്നാൽ ഈ ചിത്രങ്ങളടങ്ങിയ നോട്ടുകളുടെ അച്ചടിക്കുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിയിട്ടില്ല എന്നും വിവരം പുറത്തുവന്നിരുന്നു. മഹാത്മാഗാന്ധിയുടെ ചിത്രം ഒഴിവാക്കുമോ എന്ന തരത്തിൽ ചർച്ചകൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആർബിഐ വിശദീകരണം.

കറൻസി നോട്ടുകളിൽ മഹാത്മാ ഗാന്ധി മാത്രം വേണ്ടെന്ന റിസർവ് ബാങ്കിൻറെ നിർദ്ദേശവുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര ധനമന്ത്രാലയത്തിൻറെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നത്.

കള്ളനോട്ടുകൾ തടയാൻ കൂടുതൽ സുരക്ഷ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതിൻറെ ഭാഗമായി മഹാത്മ ഗാന്ധിയെ കൂടാതെ കൂടുതൽ ദേശീയ നേതാക്കളുടെ വാട്ടർമാർക്ക് ചിത്രങ്ങൾ കറൻസിയിൽ വേണമെന്നായിരുന്നു റിസർവ് ബാങ്കിൻറെ ആഭ്യന്തര സമിതിയുടെ 2017 ലെ ശുപാർശ. ഇതിൻറെ അടിസ്ഥാനത്തിലാണ് ടാഗോറിൻറേയും എപിജെ അബ്ദുൾ കാലാമിൻറേയും ചിത്രങ്ങൾ കൂടി ആലേഖനം ചെയ്ത നോട്ടുകൾ പുറത്തിറക്കാൻ ആലോചിക്കുന്നത്.

ഇവരുടെ അതി സുരക്ഷ വാട്ടർമാർക്കുള്ള ചിത്രങ്ങളടങ്ങിയ കറൻസി ഡിസൈൻ തയ്യാറായിട്ടുണ്ട്.സെക്യുരിറ്റി പ്രിൻറിംഗ് ആൻറ് മിൻറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഈ കറൻസി ഡിസൈനുകൾ സുരക്ഷാ പരിശോധനക്കായി നൽകിയിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഡോളറിൽ വിവിധ അമേരിക്കൻ പ്രസിഡൻറുമാരുടെ ചിത്രമുള്ള മാതൃകയിൽ കൂടുതൽ നേതാക്കളുടെ ചിത്രങ്ങൾ രൂപയിലും വേണമെന്നായിരുന്നു റിസർവ് ബാങ്കിൻറെ ശുപാർശ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News