JanaGanaMana: നെറ്റ്ഫ്ലിക്സ് ട്രെന്റിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ജനഗണമന; ചിത്രം വീണ്ടും ചര്‍ച്ചയാകുമ്പോള്‍…

നെറ്റ്ഫ്ലിക്സ് ട്രെന്റിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ജനഗണമന. ട്വിറ്ററില്‍ നിലവില്‍ ജനഗണമന എന്ന ഹാഷ്ടാഗ് ട്രെന്റിംഗാണ്. വിവിധ ഭാഷകളിലെ പ്രേക്ഷകര്‍ ചിത്രം കണ്ട് ട്വിറ്ററില്‍ അഭിപ്രായം അറിയിച്ചിട്ടുണ്ട്. ചിത്രത്തിലെ കോടതി രംഗം കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് പങ്കുവെച്ചത് വാര്‍ത്തായിരുന്നു.

ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ ഒരുക്കിയ ചിത്രമാണ് ജനഗണമന. ഷാരിസ് മുഹമ്മദാണ് ചിത്രത്തിനായി തിരക്കഥ ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ജനഗണമന നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം- സുദീപ് ഏലമണ്‍ . എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്.

ദളിത് രാഷ്ട്രീയം മുതല്‍ സമകാലിക ഇന്ത്യയിലെ പല പ്രശ്‌നങ്ങളെ കുറിച്ചും ജനഗണമന ചര്‍ച്ച ചെയ്യുന്നുണ്ട്. തിയേറ്റര്‍ റിലീസ് സമയത്തും ഇതേ രീതിയില്‍ തന്നെ സിനിമയിലെ കോടതി രംഗം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സിനിമ സംസാരിക്കുന്ന വിഷയം ഇന്ന് ഇന്ത്യന്‍ സമൂഹം ചര്‍ച്ച ചെയ്യേണ്ടത് തന്നെയാണെന്ന അഭിപ്രായമാണ് പ്രേക്ഷകരുടേത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News