എല്ലാ ദിവസവും കുളിച്ചാൽ ആരോഗ്യത്തോടെ ഇരിക്കാമെന്നാണ് ചിന്തയെങ്കിൽ അതൊരു തെറ്റിദ്ധാരണയാണെന്ന് ആദ്യം അറിഞ്ഞോളൂ. ആരോഗ്യത്തോടെയും വൃത്തിയോടെയും ഇരിക്കാൻ എന്നും കുളിച്ചാൽ മതിയെന്ന തെറ്റിദ്ധാരണയാണ് നമ്മെ എല്ലാവരെയും നയിക്കുന്നത്. എങ്കിൽ ഒന്നു കൂടി ചിന്തിക്കുന്നത് നല്ലതാണ്.
കാരണം, എന്നും കുളിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷിയെ ദോഷകരമായി ബാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.എല്ലാ ദിവസവും കുളിക്കുക, അതുവഴി അമിതമായ ശുചിത്വം എന്നത് മനുഷ്യശരീരത്തിലെ മൈക്രോബയോമിനെ നശിപ്പിക്കുകയും അതു ശരീരത്തിന്റെ പ്രതിരോധ ശേഷി, ദഹന സംവിധാനം, ഹൃദയം എന്നിവയെ തകരാറിലാകും. എല്ലാ ദിവസവും കുളിക്കാതിരുന്നാൽ അൽപം ഗന്ധം ഉണ്ടാകുമെന്നേ ഉള്ളു.
എന്നാൽ, എല്ലാ ദിവസവും കുളിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ സ്വതവേ ജീവിക്കുന്ന ബാക്ടീരിയകളുടെയും വൈറസുകളുടെയും മൈക്രോബ്‌സുകളുടെയും ശേഖരമാണ് മൈക്രോബയോമുകൾ എന്നറിയപ്പെടുന്നത്.
മേൽപറഞ്ഞ ബാക്ടീരിയകളും വൈറസുകളും മൈക്രോബുകളും ആരോഗ്യത്തിനു അത്യാവശ്യ ഘടകങ്ങളാണ്. കൂടാതെ രോഗത്തിനു കാരണമാകുന്ന മൈക്രോബിയൽ എകോസിസ്റ്റത്തെ താറുമാറാക്കുകയും ചെയ്യും. ഇവ ഇല്ലാതാകുന്നത് പ്രതിരോധ ശേഷി, ദഹനം, ഹൃദയം എന്നിവയെ ദോഷകരമായി ബാധിക്കും. ഷാംപൂ ചെയ്യുക, ദേഹം തേച്ചുരയ്ക്കുക എന്നീ കാര്യങ്ങളും മനുഷ്യരിലെ മൈക്രോബയോമുകളെ ബാധിക്കുമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.