ഐആര്‍സിടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്(IRCTC online ticket booking) പരിധി ഉയര്‍ത്തി. ഇനി യാത്രക്കാരന് സ്വന്തം അക്കൗണ്ടില്‍ നിന്ന് നിലവിലുള്ളതിന്റെ ഇരട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. ആധാര്‍ ലിങ്ക് ചെയ്ത അക്കൗണ്ടില്‍ നിന്ന് നിലവില്‍ 12 ടിക്കറ്റും ഇതില്ലാത്തവര്‍ക്ക് IRCTC ലോഗിന്‍ ഉപയോഗിച്ച് 6 ടിക്കറ്റും ആണ് നിലവില്‍ ബുക്ക് ചെയ്യാനാകുന്നത്. ഇത് യഥാക്രമം 24ഉം 12ഉം ആകും.
ഐആര്‍സിടിസി ആപ്പ്, വെബ്‌സൈറ്റ് മുഖേന ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം കൂട്ടണമെന്നത് യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്. ആ ആവശ്യമാണ് ഇപ്പോള്‍ പരിഗണിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ സ്വകാര്യ ഏജന്‍സികള്‍ ഇത് ഒരു അവസരമാക്കി വന്‍തോതില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമോ എന്ന ആശങ്കക്കും ഇത് വഴിവയ്ക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.