കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കൊല്ലം ഇട്ടിവയിൽ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു.ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ പന്നിയെയാണ് വെടിവെച്ചു കൊന്നത്.ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമൃതയുടെ സ്വന്തം വാർഡായ തുടയനൂർ വട്ടപ്പാട് ബെന്നിതോമസിന്റെ റബർതോട്ടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ അകപ്പെട്ട മൂന്നു വയസ്സു പ്രായം ഉളള പന്നിയെയാണ് വെടിവെച്ച് കൊന്നത്.

കൊട്ടാരക്കരയിൽ നിന്നെത്തിയ പ്രസാദ് സാമുവലാണ് വെടിവെച്ചത്.

ഇട്ടിവ ഗ്രമപഞ്ചായത്തിൽ ഉടനീളം കാട്ടു പന്നി ശല്ല്യം രൂക്ഷമാണ്.ഇവിടെ കോട്ടുകൽ കൃഷിഫാം,ചിതറ ഓയിൽ ഫാം എസ്റ്റേറ്റ് എന്നിവ കാട്ടു മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്.ഇതിന് സമീപം കിലോമീറ്ററോളം കാട്ടു പന്നി ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here