Pathanamthitta: പത്തനംതിട്ടയില്‍ ആന ആറ്റില്‍ ചാടി

പത്തനംതിട്ടയിലെ(pathanamthitta) അയിരൂരില്‍ ഇടഞ്ഞ ആന(elephant) ആറ്റില്‍ ചാടി. അയിരൂരിലെ ആന പ്രേമികള്‍ പാട്ടത്തിനെടുത്ത സീത എന്ന ആനയാണ് ഇടഞ്ഞ് പമ്പാ നദിയില്‍ ഇറങ്ങിയത്. ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

ആനയെ തളച്ചിരുന്നത് പമ്പാ നദിയുടെ തീരത്താണ്. ആനയെ അഴിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് ഇന്ന് ഉച്ചയ്ക്ക് ഇടഞ്ഞത്. ആന ഇപ്പോള്‍ നദിയുടെ ഒരു കരയിലേക്ക് നീങ്ങുകയാണ്. നദിയുടെ ഇരു കരകളിലും ആന പ്രേമി സംഘത്തിലുള്ളവര്‍ നിരന്നിട്ടുണ്ട്.

ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരമറിയിച്ചിട്ടുണ്ട്. ആന വെള്ളത്തില്‍ തുടര്‍ന്നാല്‍ പ്രശ്‌നമില്ലെന്നും പ്രകോപിപ്പിച്ചാല്‍ കരയില്‍ കയറി നാശനഷ്ടമുണ്ടാവുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News